കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കെജി കോളേജ്, കടവുംഭാഗം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കോട്ടപ്പുറം, പഴയബ്ലോക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെയും, വട്ടച്ചാൽപടി, ഗുരുമന്ദിരം, ബ്രിട്ടെക്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും.

Advertisements

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് ട്രാൻസ്ഫോർമറിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. അയർകുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ, പട്ട്യാലിമറ്റം, നെടുംകിരി, നീറികാട് ചിറ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സബ്‌സ്റ്റേഷൻ ഷട്ട്ഡൌൺ വർക്കിന്റെ ഭാഗമായി തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി, ചെങ്ങളം കെ ഡബ്യു എ, മറീന, റാണി റൈസ്, ചാവറ, കരിപ്പ, കാരാടി, തട്ടൂർകണ്ടം, കൊല്ലത്തുകരി, മേനോൻകരി, വല്യാട്, കല്ലുങ്കത്ര, മുട്ടേൽ, നെല്ലിപ്പള്ളി, തെറ്റാകിരി, പ്രാപ്പുഴ, ടോപ്സി ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായും ബാക്കിയുള്ള ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന്, ടെക്നിക്കൽ സ്കൂൾ ,ഉദിക്കാമല, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ഈലക്കയം, നടക്കൽ കൊട്ടുകാപ്പള്ളി, വി.ഐ.പി. കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ്, ലൗലിലാൻഡ്‌, കോയിപ്പുറം, ഇളങ്കാവ്, അമ്പലക്കോടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ചാലച്ചിറ, മാമുക്കപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഏനാച്ചിറ ട്രാൻസ്‌ഫോർമറിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും. തെങ്ങണാ- വാകത്താനം റോഡിൽ പി ഡബ്യു ഡി നേതൃത്വത്തിൽ മരം മുറിച്ചു മാറ്റുന്നതിൻ്റെ ഭാഗമായി വാകത്താനം സെക്ഷനിലെ പല ഭാഗങ്ങളിലും ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗമ്പടം, അസ്സൻഷൻ ജംഗ്ഷൻ, പോലീസ് പരേഡ് ഗ്രൗണ്ട്, വാഴത്തോട്ടം, വട്ടമുകൾ കോളനി, കൊഞ്ചൻകുഴി ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles