കേരള സംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായ സമിതി കോട്ടയം വെസ്റ്റ് ഏരിയ സമ്മേളനം ഒക്ടോബർ 15 ബുധനാഴ്ച കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും

കോട്ടയം: കേരള സംസ്ഥാന ചിക്കൻ വ്യാപാരി വ്യവസായ സമിതി കോട്ടയം വെസ്റ്റ് ഏരിയ സമ്മേളനം ഒക്ടോബർ 15 ബുധനാഴ്ച കോട്ടയം തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് കേരള സ്‌റ്റേറ്റ് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ ഉദ്ഘാടനം ചെയ്യും. കെ.എസ്.സി.വി.എസ് ജില്ലാ പ്രസിഡന്റ് എൻ.ആർ സുരേഷ് കുറുപ്പ് യോഗത്തിൽ അധ്യക്ഷത വഹിക്കും. ഈസ്റ്റ് ഏരിയ സെക്രട്ടറിയും ജില്ലാ വൈസ് പ്രസിഡന്റുമായ കെ.ആർ മനോജ് സ്വാഗതം ആശംസിക്കും. ജില്ലാ സെക്രട്ടറി എ.എം അബ്ദുൾ സത്താർ സംഘടനാ വിശദീകരണം നടത്തും. ജില്ലാ കമ്മിറ്റി അംഗം അനിമോനും, ഈസ്റ്റ് ഏരിയ പ്രസിഡന്റ് സജി നാട്ടകം എന്നിവർ മുതിർന്ന വ്യാപാരികളെ ആദരിക്കും. കെ.എസ്.വി.വി.എസ് ഏരിയ പ്രസിഡന്റ് രാജേഷ് കെ.മേനോൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗം സ്റ്റീഫൻ, വെയ്സ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി അനീഷ് എന്നിവർ ആശംസകൾ അർപ്പിക്കും. ഫുഡ് സേഫ്റ്റി സൂപ്പർ വൈസർ ക്ലാസ് എടുക്കും. കാഞ്ഞിരപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ഷഹാന മറിയം നന്ദി പറയും.

Advertisements

Hot Topics

Related Articles