കോട്ടയം അടിച്ചിറയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് അതിരമ്പുഴ സ്വദേശി

കോട്ടയം: അടിച്ചിറയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ മുണ്ടകപ്പാടം ചൈതന്യ പാസ്റ്ററൽ സെന്ററിനു സമീപം കൊച്ചുകളത്തിൽ വീട്ടിൽ റോയി കുര്യന്റെ മകൾ ആഷ്‌ലി റോയി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അടിച്ചിറയിലെ റെയിൽവേ ട്രാക്കിലാണ് ആഷ്‌ലിയെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.സംസ്കാരം നാളെ ജൂൺ 4 വ്യാഴാഴ്ച രാവിലെ 11.30 ന് തെള്ളകം സെൻറ് തോമസ് പുഷ്പഗിരി പള്ളിയിൽ.

Advertisements

Hot Topics

Related Articles