ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മദ്യവിൽപ്പന: വെള്ളുത്തുരുത്തി സ്വദേശിയെ അറസ്റ്റ് ചെയ്ത് എക്സൈസ് സംഘം 

കോട്ടയം:  ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് ഫോണിൽ ബന്ധപ്പെടുന്ന കസ്റ്റമേഴ്സിന് മദ്യം വീട്ട് പടിക്കൽ എത്തിച്ച് നൽകുന്ന വെള്ളുത്തുരുത്തി പള്ളിപ്പറമ്പിൽ ബിജോയ് ചെറിയാൻ (46) നെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്ക് എടുക്കുവാൻ എന്ന വ്യാജേന എക്സൈസ് സംഘം ഇയാളെ സമീപിക്കുകയും ആളറിയാതെ എക്സൈസുകാർക്ക്മദ്യം നൽകുകയുമായിരുന്നു. ഇയാൾ രാപകലില്ലാതെ വീടുകളിൽ മദ്യമെത്തിക്കുകയും മദ്യപർഇടവഴിയിൽ സ്ത്രീകളെ  ശല്യം ചെയ്യുകയും പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു എക്സൈസ് നടപടി. 

Advertisements

ഇയാൾ ഓടിച്ചിരുന്ന KL 05 BA 0564 നമ്പർ ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിനടിയിലുള്ള ബോക്സിൽ നിന്നും പിൻ സീറ്റിനടയിൽ നിന്നുമാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്. എക്സൈസ് പിടിയിലായിരിക്കുബോളും ഇയാളിൽ നിന്നും മദ്യവാങ്ങി പോവാനൊരുങ്ങിയ ആളെ എക്സൈസ് സാക്ഷിയാക്കി കേസിലുൾപ്പെടുത്തി. മദ്യം വിറ്റ വ കയിൽ ഇയാളുടെ കൈയ്യിൽ ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 1500 /- രൂപയും മൊബൈൽ ഫോണും , 5 ലിറ്റർ മദ്യം തൊണ്ടിയായി ഉൾപ്പെടുത്തി കോടതിൽ ഹാജരാക്കി. പിടിയിലായതിനു ശേഷവും നിരവധിയാളുകൾ ഇയാളുടെ മൊബൈൽ ഫോണിലേക്ക് മദ്യം ആവശ്യപ്പെട്ടു കൊണ്ട് വിളിച്ചിരുന്നു. ഈ കോളുകൾ എക്സൈസ് പരിശോധിച്ച് വരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ മറ്റ് സഹായികളുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ എക്സൈസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇയാൾ മദ്യവില്പന നടത്തിയിരുന്ന പരുത്തും പാറ, നെല്ലിക്കൽ കുഴിമറ്റം, എന്നിവിടങ്ങളിലും എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ക്രിസ്തുമസ് -ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചാണ് എക്സൈസ് നടപടി . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു 2021 ൽ സമാനമായ കേസ് എക്സൈസ് എടുത്തിരുന്നു. റെയ്ഡിൽ എക്സൈസ് സർക്കിൾകാഫീസ് അസി എക്സൈസ് ഇൻസ്പെക്ടർമാരായ ആനന്ദരാജ് ബി, സി.കെ സുരേഷ്, പ്രിവൻ്റീവ് ഓഫീസർ അനീഷ് രാജ് കെ.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി കെ.ജി  സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles