ഗുരുവിനെ വന്ദിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ഡോ. അലക്സാണ്ടർ ജേക്കബ്

ചിത്രം : ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന സത്രസ്മൃതി സപ്താഹയജ്ഞ വേദിയിൽ നടന്ന ഗുരുവന്ദന പരിപാടി ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

തിരുവല്ല: ഗുരുവിനെ വന്ദിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു. ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ സംഘടിപ്പിച്ച സത്രസ്മൃതി സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന ഗുരുവന്ദന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികൾക്ക് ഗുരുഭാവത്തിൽ അറിവ് പകർന്നു നൽകുന്ന ആദ്യഗുരുക്കൾ അമ്മമാരാണെന്നും, അമ്മയുടെ കാൽപ്പാദങ്ങളിലാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന് മനുഷ്യർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ഈ ചടങ്ങിൽ ദേശീയ അവാർഡ് ജേതാവായ അധ്യാപകൻ കെ. എം. മാത്യുവിനെയും പി. പി. സരോജിനിയമ്മ (സരോജ്ഭവൻ) യെയും ആദരിച്ചു. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.ചടങ്ങിൽ ദേശീയ അവാർഡ് ജേതാവായ അധ്യാപകൻ കെ.എം.മാത്യു, പി.പി.സരോജിനിയമ്മ സരോജ്ഭവൻ എന്നിവരെ ആദരിച്ചു. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യജ്ഞനിർവ്വഹണ സമിതി ചെയർമാൻ ആർ.ജയകുമാർ, കൺവീനർ കൃഷ്ണകുമാർ പാട്ടത്തിൽ, ശ്രീകുമാർ കൊങ്ങരേട്ട്, ശ്രീകുമാർ ശ്രീപദ്മം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles