കാനഡയിലുള്ള മലയാളി സംഘടനകളുടെ ദേശീയ സംഘടനയായ National Federation of Malayalee Associations in CANADA ( എൻ എഫ് എം എ സി ) യുടെ ഒന്റാറിയോ റീജിയൺ പ്രൊവിൻസിന്റെ റീജിയണൽ വൈസ് പ്രസിഡന്റ് ആയി ചിങ്ങവനം സ്വദേശി റോമി ചെറിയാൻ തൈപ്പറമ്പിലിനെ എൻ എഫ് എം എ സി പ്രസിഡന്റ് കുര്യൻ പ്രക്കാനത്തിന്റെ ആദ്യക്ഷ തയിൽ കൂടിയ കമ്മിറ്റി തിരഞ്ഞെടുത്തു. കാനഡയിലുള്ള അറുപതോളം മലയാളി സംഘടനകൾ എൻ എഫ് എം എ സിയുടെ കുട കീഴിൽ ഇതിനോടകം അണിചേർന്നുകഴിഞ്ഞു.
Advertisements
കാനഡയിലുള്ള ഒന്റാറിയോ പ്രൊവിൻസിന്റെ റീജിയണൽ കൺവെൻഷൻ 2026 ജനുവരി 24 ന് കാനഡയിലെ കിച്ചണറിൽ ഉള്ള ക്രൗൺ പ്ലാസ്സ ഹോട്ടലിൽ വച്ച് നടത്തുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ആയ റോമി ചെറിയാൻ പറഞ്ഞു. കാനഡയിലെ ചെറുതും വലുതുമായ അനേകം സംഘടനകൾ ഇനിയും എൻ എഫ് എം എസിയിൽ ചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


