ഓൺലൈൻ ട്രെഡിംങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് അധ്യാപകന്റെ 32 ലക്ഷം തട്ടി; പാലക്കാട് സ്വദേശിയെ പിടികൂടി കറുകച്ചാൽ പൊലീസ്

കോട്ടയം: ഓൺലൈൻ ട്രേഡിംങ് വഴി ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് അധ്യാപകന്റെ 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാലക്കാട് സ്വദേശിയെ പിടികൂടി കറുകച്ചാൽ പൊലീസ്. കേസിൽ സ്വന്തം അക്കൗണ്ടിലൂടെ തട്ടിപ്പ് പണം കൈമാറിയ നാലാം പ്രതിയെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് മാത്തൂർ കൂത്താടി പറമ്പിൽ ആസിഫ് റഹ്മാനെ(29)യാണ് കറുകച്ചാൽ പൊലീസ് സംഘം പിടികൂടിയത്.

Advertisements

2024 ഫെബ്രുവരി മാസമാണ് നെടുംകുന്നം സ്വദേശിയായ അധ്യാപകനിൽ നിന്നും 31,24000.രൂപ ഓൺലൈൻ ഇടപാടിലൂടെ തട്ടിയെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ ആയി പണം നിക്ഷേപിച്ച് കൂടുതൽ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കേസിലെ മൂന്നു പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിൽ ആയ ആൾ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ തന്റെ അക്കൗണ്ട് ഉപയോഗിക്കാൻ കൊടുത്തതിലൂടെയാണ് പ്രതിയായി മാറിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles