കോട്ടയം: നഗരസഭ കൗൺസിൽ തിരഞ്ഞെടുപ്പിൽ പോരാട്ട ചിത്രം തെളിഞ്ഞതോടെ കഞ്ഞിക്കുഴി വാർഡിൽ മത്സരിക്കുന്ന അൽക്കാ ആൻ ജൂലിയസ് നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറേ ഉറപ്പായി. ബുധനാഴ്ച കോട്ടയം ്പ്രസ്‌ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും അടങ്ങുന്ന യുഡിഎഫ് നേതൃത്വം ചേർന്നാണ് അൽക്ക അടക്കമുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇതിന് പിന്നാലെയാണ് അൽക്കയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായി മാറിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു പിന്നാലെ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അനുഭവ സമ്പത്തുമായാണ് അൽക്കയെന്ന 23 കാരി തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഗോദയിലേയ്ക്ക് ഇറങ്ങുന്നത്. പിതാവ് ജൂലിയസ് ചാക്കോ കഴിഞ്ഞ തവണ 522 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ കോട്ടയം നഗരസഭയുടെ പഴയ 17 ആം വാർഡായ ദേവലോകവും കഞ്ഞിക്കുഴിയും ചേർത്തുണ്ടാക്കിയ കഞ്ഞിക്കുഴി വാർഡിലാണ് ഇക്കുറി അൽക്ക മത്സരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലുവ യു.സി കോളേജിൽ നിന്നു ബിരുദ്ധവും, ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിൽ നിന്നും ഉന്നത റാങ്കോടെ സോഷ്യൽ വർക്കിൽ എം.എസ്.ഡബ്യുവും നേടിയ ശേഷമാണ് അൽക്ക തിരഞ്ഞെടുപ്പ് പോരാട്ടത്തിന് എത്തുന്നത്. ഇതിനിടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റും (നെറ്റ്) അൽക്ക പാസായിട്ടുണ്ട്. അക്കാദമിക മികവിനൊപ്പം വിദ്യാർത്ഥി സംഘടനാ പ്രവർത്തന രംഗത്തും അൽക്ക മികവ് തെളിയിച്ചിട്ടുണ്ട്. ആലുവ യു.സി കോളേജിൽ പഠന കാലത്ത് തന്നെ ശ്രദ്ധേയമായ നേതൃപാടവവും അൽക പ്രകടിപ്പിച്ചിട്ടുണ്ട്. പഠന കാലത്ത് യു.ഡി കോളേജിലെ യൂണിറ്റ് പ്രസിഡന്റായും, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായും അൽക പ്രവർത്തിച്ചിട്ടുണ്ട്.


