അയ്മനത്ത് പി കെ ജോസഫും സരിത ജോമോനും പത്രികാ സമർപ്പണം നടത്തി

അയ്മനം : ഗ്രാമപഞ്ചായത്ത് 17, 18 വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളായ പി കെ ജോസഫ് പുത്തേട്ടു പറമ്പിൽ, സരിതാ ജോമോൻ എന്നിവർ നാമനിർദേശ പത്രിക നൽകി. വാർഡുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജനോപകാരപ്രദമായ ക്ഷേമ പദ്ധതികൾ തടസ്സമില്ലാതെ ജനങ്ങളിൽ എത്തിക്കുമെന്നും അതിനായി പൂർണ്ണ സമയവും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും ഇരുവരും പത്രിക സമർപ്പണത്തിനു ശേഷം പ്രസ്ഥാവിച്ചു. സഹപ്രവർത്തകരായ സണ്ണി കല്ലുങ്കത്ര, ജേക്കബ് ചാണ്ടി, കെ. വി ദിവാകരൻ, വിജയൻ, വില്യം കുമാർ, ഏബ്രഹാം മാത്യു കുര്യൻ തുടങ്ങിയവരോടൊപ്പമാണ് അയ്മനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി മിനി തോമസിന് പത്രികാ സമർപ്പണം നടത്തിയത്. ഇരുവരും `കൈ’ അടയാളത്തിലാണ് മത്സരിക്കുന്നത്.

Advertisements

Hot Topics

Related Articles