വിമുക്തഭടനായ കോടതി ജീവനക്കാരനെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ ബസിനുള്ളിൽ നിന്നും തള്ളിയിട്ടതായി പരാതി; പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടർ ബസിൽ നിന്നും റോഡിലേയ്ക്ക് തള്ളിയിട്ടത് മുണ്ടക്കയം സ്വദേശിയായ യാത്രക്കാരനെ; കണ്ടക്ടർക്കെതിരെ കെ.എസ്.ആർ.ടി.സി വിജിലൻസിന് പരാതി

കോട്ടയം: കോടതി ജീവനക്കാരനായ വിമുക്തഭടനെ കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കണ്ടക്ടർ റോഡിലേയ്ക്ക് തള്ളിയിട്ടതായി പരാതി. താൻ അഭ്യർത്ഥിക്കുന്ന സ്റ്റോപ്പിൽ ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരിലാണ് തന്നെ ബസിനുള്ളിൽ നിന്നും തള്ളിയിട്ടതെന്നാണ് യാത്രക്കാരന്റെ പരാതി. സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസിന് കണ്ടക്ടർക്കെതിരെ യാത്രക്കാരൻ പരാതി നൽകിയിട്ടുണ്ട്. എൻ.സി.പി എസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റും കോടതി ജീവനക്കാരനും വിമുക്ത ഭടനുമായ മുക്കൂട്ടുതറ പദ്മാലയത്തിൽ പി.ആർ ഉണ്ണിരാജാണ് തനിക്ക് നേരിട്ട അതിക്രമം സംബന്ധിച്ചു പരാതി നൽകിയത്. മുണ്ടക്കയത്ത് നിന്നും പത്തനംതിട്ടയ്ക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ കെ.പി ഷിനുമോന് എതിരെയാണ് ഉണ്ണിരാജിന്റെ പരാതി.

Advertisements

മെയ് 14 ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം എന്ന് ഉണ്ണിരാജ് പരാതിയിൽ പറയുന്നു. മുണ്ടക്കയത്തു നിന്നും പത്തനംതിട്ടയ്ക്ക് പോകുന്ന ബസിൽ മുണ്ടക്കയത്തു നിന്നാണ് ഉണ്ണിരാജ് കയറിയത്. തുടർന്ന് പേരൂർ തോട്ടിലേയ്ക്ക് ഇദ്ദേഹം ടിക്കറ്റ് എടുക്കുകയും ചെയ്തു. ടിക്കറ്റ് എടുത്തപ്പോൾ തന്നെ പേരൂർ തോട് പെട്രോൾ പമ്പിന് സമീപം വാഹനം നിർത്തി തന്നെ ഇറക്കുമോ എന്ന് ഉണ്ണിരാജ് കണ്ടക്ടറോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, സ്‌റ്റോപ്പ് ഇല്ലാത്തതിനാൽ നിർത്തി തരില്ലെന്ന് കണ്ടക്ടർ ഉടനടി മറുപടി നൽകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് യാത്രക്കാരുടെ സൗകര്യാർത്ഥം വാഹനം നിർത്തണമെന്ന് ഗതാഗത മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണിരാജ് കണ്ടക്ടറോട് അറിയിച്ചു. ഇതിന് അധിക ചാർജ് നൽകണമെന്ന് കണ്ടകറും പറഞ്ഞു. ഇതേച്ചൊല്ലി തർക്കം ഉണ്ടായപ്പോൾ കണ്ടക്ടർ തന്നെ എടാ പോടാ എന്ന് വിളിക്കുകയായിരുന്നുവെന്നാണ് ഉണ്ണിരാജിന്റെ പരാതി. ഇതിന് ശേഷം ഉണ്ണിരാജ് ബസിൽ നിന്നും ഇറങ്ങുന്നതിനിടെ കണ്ടക്ടർ കഴുത്തിന് പിടിച്ചു തള്ളുകയായിരുന്നുവെന്നാണ് പരാതി. എരുമേലിയിലെ മൂന്നും കൂടിയ കവലയിലേയ്ക്കാണ് ഉണ്ണിരാജിനെ കണ്ടക്ടർ പിടിച്ചു തള്ളിയതെന്നാണ് പരാതി. സംഭവത്തിൽ പരിക്ക് പറ്റിയതായി കാട്ടി ഉണ്ണിരാജ് എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് കെ.എസ്.ആർ.ടി.സി വിജിലൻസിൽ പരാതിയും നൽകിയത്.

Hot Topics

Related Articles