ചിങ്ങവനം: പള്ളം കെ.എസ്.ഇബി സെക്ഷന്റെ പരിധിയിൽ വരുന്ന ചിങ്ങവനം പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. ചിങ്ങവനം കരിമ്പിൽ ക്ഷേത്രത്തിന്റെ പരിപരപ്രദേശങ്ങളിലുള്ള കുടുംബങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി രാത്രി കാലങ്ങളിൽ ഇരുട്ടിൽ മുങ്ങുന്നത്. രാത്രിയിൽ പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതിനാൽ കുട്ടികൾ അടക്കമുള്ളവർ അതീവ ദുരിതത്തിലാണ്. കഠിനമായ ചൂടിൽ ജനം വലയുമ്പോഴാണ് രാത്രി മുഴുവൻ വൈദ്യുതി മുടക്കം കൂടി ഉണ്ടാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലും, ഇന്നലെ രാത്രിയിലും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങിയത്. ഇത് പ്രദേശത്തെ സാധാരണക്കാരായ കുടുംബങ്ങളെയാണ് വലച്ചത്. അടിയന്തരമായി കെ.എസ്.ഇ.ബി അധികൃതർ വിഷയത്തിൽ ഇടപെട്ട് വൈദ്യുതി മുടക്കം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Advertisements


