കോട്ടയം: കെ.കെ റോഡിൽ കളത്തിപ്പടിയിൽ റോഡിൽ മണ്ണ് വീണു. ടിപ്പർ ലോറിയിൽ നിന്നും റോഡിൽ വീണ മണ്ണിൽ തെന്നി അഞ്ച് സ്‌കൂട്ടറുകൾ മറിഞ്ഞ് അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു സംഭവം. കെ.കെ റോഡിൽ കളത്തിപ്പടി ഭാഗത്ത് റോഡിൽ ടോറസ് ലോറിയിൽ കൊണ്ടു പോകുന്നതിനിടെ മണ്ണ് വീഴുകയായിരുന്നു. ഇതേ തുടർന്ന് ഇതുവഴി കടന്നു പോയ വാഹനങ്ങൾ റോഡിൽ തെന്നാൻ തുടങ്ങി. ഇതോടെ നാട്ടുകാർ പ്രദേശത്ത് സംഘടിച്ചെത്തി. തുടർന്ന് റോഡിൽ വീണ് കിടന്ന വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന്, നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി റോഡ് കഴുകി വൃത്തിയാക്കി.
Advertisements

