കോട്ടയം പള്ളത്ത് റോഡ് മുറിച്ച് കടന്ന സ്ത്രീ കെഎസ്ആർടിസി ബസിടിച്ചു മരിച്ചു; മരിച്ചത് നാട്ടകം സ്വദേശിനി 

കോട്ടയം: എംസി റോഡിൽ പള്ളം പവർഹൗസിന് സമീപം നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ ബസ് ഇവർ റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ കോട്ടയം ചിങ്ങവനം പോലീസ് കേസടുത്ത് തുടർനടപടികൾ ആരംഭിച്ചു.

Advertisements

Hot Topics

Related Articles