കോട്ടയം പള്ളിക്കത്തോട്ടിൽ യുവാവിൻ്റെ ബാഗിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തു: ഇടുക്കി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു 

കോട്ടയം: പള്ളിക്കത്തോട്ടിൽ യുവാവിൻ്റെ ബാഗിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇടുക്കി സ്വദേശി പിടിയിൽ. ഇടുക്കി മണക്കാട് പെരിയമ്പ്ര പുതുപെരിയാരം കുന്നേൽ വീട്ടിൽ ലിജോ തോമസിനെയാണ് (43) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കത്തോട് ബസ്സ് സ്റ്റാന്റിന് സമീപത്തുളള ജോയ്സ് ബേക്കറിയിലെ  സെയിൽസ്മാനായ യുവാവിന്റെ   ഷോൾഡർ ബാഗിൽ നിന്നും 1,00,000/ (ഒരു ലക്ഷം) രൂപ  ബേക്കറിയിൽ ചായ കുടിക്കാൻ വന്ന ആൾ  മോഷണം ചെയ്ത് എടുത്തു കൊണ്ടുപോവുകയായിരുന്നു.  സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്  പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പളളിക്കത്തോട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ  രാജേഷ് പി എസിൻ്റെ നേതൃത്വത്തിൽ എസ്.ഐ രാമദാസ് കെ ജി, ഗ്രേഡ് എസ്.ഐ  ഹാരിസ് പി എ, എ.എസ്.ഐ വിനീത് എ വി, സിവിൽ പൊലീസ് ഓഫിസർ ഷെമീർ സമദ്, സിവിൽ പൊലീസ് ഓഫിസർ സജീഷ് കെ വി, സിവിൽ പൊലീസ് ഓഫിസർ രാഹുൽ ആർ നായർ എന്നിവർ ചേർന്ന് പ്രതിയെ പിടി കൂടുകയും ആയിരുന്നു . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുളളതാണ്

Advertisements

Hot Topics

Related Articles