കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

എസ് എൻ പുരം : കോത്തല ഗവണ്മെന്റ് വി എച്ച് എസ് എസ്സിലെ ടീൻസ് ക്ലബ്ബും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ എക്സല്ലൻസും സംയുക്തമായി മൈൻഡ് സെറ്റ് മാജിക്‌ ഫോർ എക്സാം എന്ന പേരിൽ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പരീക്ഷാഭയം മാറുന്നതിനും, ഓർമ്മശക്തിയും, ഏകാഗ്രതയും നേടുന്നതിനുമുള്ള മാർഗങ്ങൾ ചെറിയ കഥകളിലൂടെയും, കളികളിലൂടെയും, മെൻറ്റലിസത്തിന്റെ സാധ്യതയും ഉപയോഗിച്ച് കൊണ്ട് നടത്തിയ സെഷൻ കുട്ടികൾക്ക് വേറിട്ട അനുഭവമായി.
എഡ്യൂക്കേറ്ററും സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനറുമായ ഡോ ഷജീല റാണി എ, ഷീബ തോമസ് എന്നിവരാണ് ക്ലാസ്സ്‌ നയിച്ചത്. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതവും, അധ്യാപികയായ ശുഭ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles