കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 18 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 18 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ് വെസ്റ്റ്, തുരുത്തിപ്പള്ളി , കാന, മന്നത്തുകടവ്, ടപ്പിയോക്ക, നിറപറ എച്ച് ടി ,തൂപ്രം, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ ഉച്ചകഴിഞ്ഞ് 2:00 മണി വരെയും. ഉദയാ , നിറപറ, മുളക്കാംതുരുത്തി 1,2, യൂദാപുരം, ശാസ്താങ്കൽ , വെള്ളെകളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 2:00 മണി മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും. 

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ എച്ച് ടി ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ , കടപുഴ, നരിമറ്റം, മങ്കൊമ്പ്പള്ളി, അഞ്ചു കുട്ടിയാർ,/ചൊവ്വൂർ, വെള്ളറ എന്നീ  സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം,പാലൂർപ്പടി ഭാഗത്ത് നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ മുടങ്ങും. മീനടം  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, രാജമറ്റം വട്ടോലി,നെടുമറ്റം മാടത്താനി ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  വരുന്ന പുന്നത്തുറ ചർച്, കരുണാട്ടുകവല, തിരുവമ്പാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ടച്ചിങ് വെട്ടുന്നതിനാൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, നെല്ലാനിക്കാട്ടു പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles