കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് മിനി മത്തായിക്ക് ദേവമാതാ  കോളേജിൻ്റെ  സ്നേഹാദരം 

കുറവിലങ്ങാട്: പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ വളരെ മികച്ച രീതിയിൽ തൻ്റെ പ്രവർത്തനകാലഘട്ടം പൂർത്തിയാക്കിയ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ ദേവമാതാ കോളേജ് ആദരിച്ചു. മിനി മത്തായിയുടെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുഴുവൻ വീടുകളും ഉൾപ്പെടുത്തിക്കൊണ്ട് കോളേജിലെ  എൻ.എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ആരോഗ്യ സർവേ നടത്തിയത്. 

Advertisements

സീറോ വേസ്റ്റ് ക്യാമ്പസ് പദ്ധതി, ഹരിതമിത്രം പദ്ധതി,  നിർധനർക്കായി പത്തു വീടുകൾ നിർമ്മിച്ചു നൽകൽ, ആസാദി മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള മാലിന്യനിർമാർജനപദ്ധതികൾ എന്നിവയുൾപ്പെടെ  സമഗ്രവും വൈവിധ്യപൂർണ്ണവുമായ വികസന ജനക്ഷേമപദ്ധതികളാണ് മിനി മത്തായിയുടെ സഹകരണത്തോടെ, ദേവമാതാ കോളേജിന്റെ നേതൃത്വത്തിൽ  ആവിഷ്കരിച്ച് നടപ്പാക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു,  മിനി മത്തായിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും കോളേജിന്റെ സ്നേഹോപഹാരം സമർപ്പിക്കുകയും ചെയ്തു ദേവമാതാ കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വിദ്യാ ജോസ്, ജിതിൻ ജോയ് കോളേജ് പി. ആർ. ഒ. ഡോ ജോബിൻ ജോസ്, റെനിഷ് തോമസ്, യൂണിയൻ ചെയർപേഴ്സൺ ബേസിൽ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles