കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ മൂന്ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാന്നില നമ്പർ 1, മാന്നില നമ്പർ 2,കൊച്ചുറോഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തിങ്കൽ, വേലത്തുശ്ശേരി, വെള്ളികുളം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,മന്ദിരം കോളനി,മന്ദിരം ജംഗ്ഷൻ,പെരുംകാവ്,ആൻസ് ബോർമ,അമല,വാഴത്ര ക്രഷർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 02:00 വരെ തമാത്ത്. രാവിലെ 09:00 മുതൽ 05:00 വരെ വെളിയന്നൂർ ഈസ്റ്റ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുളയ്ക്കാംത്തുരുത്തി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും യുവരശ്മി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള മാത്തൂർപടി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകുരുംബക്കാവ് , മുണ്ടാങ്കൽ ,പയപ്പാർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5,00 വരെ വൈദ്യുതി മുടങ്ങും


