മേലുകാവ് റോഡിൽ സ്കൂട്ടർ മറിഞ്ഞു : യുവാവ് മരിച്ചു

പാലാ : മേലുകാവ് തൊടുപുഴ റോഡിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു.

Advertisements

കാഞ്ഞിരം കാവലയിൽ നിന്നും മുട്ടത്തേക്കുള്ള റോഡിൽ പാക്കാപുള്ളിക്കും വടക്കുംഭാഗത്തിനും ഇടയിലുള്ള വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ സ്വദേശി അജ്‌മൽ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
രാത്രി 7 മണിക്ക് ശേഷമാണ് റോഡ് അരികിൽ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എപ്പോഴാണ് അപകടമുണ്ടായത് എന്നോ എങ്ങനെയാണ് അപകടം ഉണ്ടായത് എന്നോ വ്യക്തമല്ല. കനത്ത മഴയെ തുടർന്ന് ഏറെനേരത്തിന് ശേഷമാണ് റോഡരികിൽ സ്‌കൂട്ടർ കണ്ടെത്തിയത്. ഇതുവഴി എത്തിയ വാഹനത്തിൽ നാട്ടുകാർ അപകടത്തിൽപ്പെട്ടയാളെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേലുകാവ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles