കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തിങ്കൽ , വേലത്തുശ്ശേരി, കല്ലം, തീക്കോയി ഗ്രാനൈറ്റ്, ചാത്തപ്പുഴ, മംഗളഗിരി, ഐരാറ്റുപാറ, തീക്കോയി ടൗൺ, മുരിക്കോലി ക്രീപ്പ്മിൽ, ബി എസ് എ എൽ ടവർ, ടി ടി എഫ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

Advertisements

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഉണ്ടകുരിശ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയും, പെരുമ്പനച്ചി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നിറപറ, യുവരശ്മി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും കേളൻകവല, മില്ലുകവല എസ് എൻ ഡി പി, പാപ്പാഞ്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ 12 മണി വരെയും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമല, ആൻസ് ബോർമ ട്രാൻസ്ഫർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അനമല, ഐഡി പ്ലോട്ട്, ചർച്ച്, പ്രൈമറി ഹെൽത്ത്‌സെന്റർ( പി എച്ച് സി) ട്രാൻസ്ഫർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles