കെഎസ്‌ഇബിക്ക് എതിരായ മരംമുറി പരാതി: ഇടപെട്ട് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കെഎസ്‌ഇബിക്ക് എതിരായ മരംമുറി പരാതിയില്‍ ഇടപെട്ട് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. വാർത്തകളുടെ അടിസ്ഥാനത്തില്‍ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം നല്‍കി. ദുരന്തനിവാരണ ഉത്തരവ് പ്രകാരം വൈദ്യുതി ലൈനിനു മുകളിലേക്കുള്ള മരങ്ങള്‍ നോട്ടീസ് നല്‍കി മുറിക്കാൻ പത്തനംതിട്ട കളക്ടർ അനുമതി നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് നല്‍കാതെ വ്യാപകമായി മരങ്ങള്‍ മുറിച്ചെന്ന പരാതിയാണ് തിരുവല്ല ഡിവിഷനില്‍ നിന്ന് ഉയർന്നു വന്നത്. ഇക്കാര്യം വിശദമായി അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനാണ് സണ്ണി ജോസഫിന്റെ നിർദ്ദേശം. പത്തനംതിട്ട ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് ആണ് നിർദ്ദേശം നല്‍കിയത്. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

Advertisements

Hot Topics

Related Articles