കെ എസ് എസ് പി യു കുമരകം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി പുതിയ ഭാരവാഹികള തിരഞ്ഞെടുത്തു: വത്സമ്മ തങ്കപ്പൻപ്രസിഡൻ്റ് ; എസ് ഡി പ്രേംജി സെക്രട്ടറി ; റ്റി.വി രാജൻ ട്രഷറർ

കുമരകം:
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുമരകം യൂണിറ്റ് വാർഷിക സമ്മേളനം പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. വാർഷിക സമ്മേളനം കെ എസ് എസ് പി യു സംസ്ഥാന കമ്മറ്റി അംഗം പി.കെ അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് വത്സമ്മ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ
കേശവൻ ജില്ലാ സാംസ്കാരിക വേദി കൺവീനർ വി ജി ശിവദാസ് യൂണിറ്റ് വൈസ് അമ്മാൾ സാജുലാൽ ജോ:സെക്രട്ടറിമാരായ ഷാജി സ്ക്കറിയ, എ.റ്റി തമ്പി എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി റ്റി.വി രാജൻ റിപ്പോർട്ടും ട്രഷറർ വി.കെ ചന്ദ്രഹാസൻ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായ വത്സമ്മ തങ്കപ്പൻ (പ്രസിഡൻറ്) എ.റ്റി തമ്പി. വി.എൻ രാമചന്ദ്രൻ, അമ്മാൾ സാജുലാൽ (വൈസ് പ്രസിഡൻ്റുമാർ) എസ് ഡി പ്രേംജി (സെക്രട്ടറി) ഷാജി സ്ക്കറിയ,
വി.കെ ചന്ദ്രഹാസൻ, ഇ ആർ പ്രസന്ന (ജോ: സെക്രട്ടറിമാർ) റ്റി.വി രാജൻ (ട്രഷറർ), വി.റ്റി സേവ്യർ, പി.വിജയപ്പൻ, പി.കെ പൊന്നപ്പൻ, വി.പി ചന്ദ്രബോസ്, കെ. ചന്ദ്രികദേവി, ആനന്ദൻ പി. റ്റി, എൻ എസ് രാജേന്ദ്രൻ, കെ.കെ ലതികമ്മ, സന്തോഷ് പി എസ്, പി സി സേവ്യർ, പി എൻ ശ്രീദേവി, ഇന്ദു.കെ.എം (എക്സി. കമ്മറ്റി അംഗങ്ങൾ), വി.എൻ കലാധരൻ, ജോജി കൂട്ടുമ്മേൽ (ആഡിറ്റ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കമ്മറ്റി അംഗം പി ജോയി കുര്യൻ വരണാധികാരി ആയി പ്രവർത്തിച്ചു.

Advertisements

Hot Topics

Related Articles