കുടുംബശ്രീ ‘ഗ്രാൻഡ് കിച്ചൻ’ റസ്റ്റോറന്റ് ആരംഭിച്ചു

അതിരമ്പുഴ : കുടുംബശ്രീയുടെ സംരംഭ യൂണിറ്റായി ‘ഗ്രാൻഡ് കിച്ചൻ’ റെസ്റ്റോറന്റ് അതിരമ്പുഴ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ (ഐ സി എച്ച്) പ്രവർത്തനം ആരംഭിച്ചു. ആശുപത്രി പരിസരത്ത് ഗുണമേന്മയുള്ള ഭക്ഷണസേവനം ഉറപ്പാക്കുന്നതിനോടൊപ്പം സ്ത്രീകളുടെ സംരംഭകത്വത്തിനും തൊഴിൽസാദ്ധ്യതകൾക്കും വഴിയൊരുക്കുന്നതാണ് ഈ സംരംഭം.

Advertisements

സംരംഭത്തിന്റെ ഉദ്ഘാടനം ബഹു: തുറമുഖ–ദേവസ്വം–സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ, ഐ സി എച്ച് സൂപ്രണ്ട് ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം
ജിം അലക്സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി ഒ. എ, വാർഡ് അംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ പ്രശാന്ത് ശിവൻ, കവിത കെ., കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാർ, ട്രെയിനിംഗ് ഏജൻസിയായ ടി ഐ സി എം എ എസ് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

അതിരമ്പുഴ സിഡിഎസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രൻ, മഞ്ജുഡായി, ലത രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാൻഡ് കിച്ചൻ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്.

Hot Topics

Related Articles