കളിക്കാൻ അനുവദിക്കുന്നില്ല’;അവധിക്കാലത്തും ക്ലാസ്; വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരൻ

കോഴിക്കോട്:അവധിക്കാലത്തും സ്കൂളിൽ ക്ലാസ് നടത്തുന്നതായി പരാതിപ്പെട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥി വിദ്യാഭ്യാസ മന്ത്രിയെ ഫോണിൽ വിളിച്ചു. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാൻ എന്ന വിദ്യാർത്ഥിയാണ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ച് പരാതി അറിയിച്ചത്.തിരുവനന്തപുരം ഓഫീസിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയായിരുന്നു മന്ത്രിക്ക് കുട്ടിയുടെ ഫോൺ ലഭിച്ചത്. അവധിക്കാലത്ത് സ്കൂളിൽ ക്ലാസ് നടത്തുന്നുവെന്നും, കളിക്കാൻ അനുവദിക്കുന്നില്ലെന്നും ഫർഹാൻ മന്ത്രിയോട് പറഞ്ഞു.ഇതിനു പിന്നാലെ കുട്ടിയുടെ അമ്മയും ഫോണിൽ സംസാരിച്ച് വിശദീകരണം നൽകി. യു.എസ്.എ.സി (USAC) ക്ലാസ്സുകളാണ് നടക്കുന്നതെന്നും, കുറച്ച് സമയം മാത്രമേ ക്ലാസ് ഉണ്ടാകുന്നുള്ളുവെന്നും അമ്മ പറഞ്ഞു.

Advertisements

കളിക്കാൻ പോകാനാണ് കുട്ടി പരാതി പറയുന്നതെന്നും അമ്മ കൂട്ടിച്ചേർത്തു.കുട്ടിയുടെ അമ്മയ്ക്ക് ക്ലാസ് വേണമെന്നതാണോ താത്പര്യമെന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചപ്പോൾ, അതെ എന്നായിരുന്നു മറുപടി. എന്നിരുന്നാലും കുട്ടിയുടെ ആവശ്യത്തിനൊപ്പം നിൽക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.അവധിക്കാലത്ത് കുട്ടികൾ കളിക്കണമെന്നും, ഏഴാം ക്ലാസ് വിദ്യാർത്ഥികൾ കളിച്ചുവളരേണ്ട പ്രായത്തിലാണെന്നും മന്ത്രി ഓർമിപ്പിച്ചു. താനാണ് വിളിച്ചതെന്ന് സ്കൂളിൽ പറയരുതെന്ന് കുട്ടി മന്ത്രിയോട് അഭ്യർത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റാരുടെയെങ്കിലും പേര് പറയാമെന്ന് മന്ത്രി കുട്ടിക്ക് ഉറപ്പ് നൽകി.അതേസമയം, കളി മാത്രമാകരുതെന്നും, പഠിക്കേണ്ടത് പഠിക്കണമെന്നും മന്ത്രി ഫർഹാനോട് ഉപദേശിച്ചു. എന്നാൽ കുട്ടി കളിയിലേറെയാണ് സമയം ചെലവിടുന്നതെന്നായിരുന്നു അമ്മയുടെ പരിഭവം.

Hot Topics

Related Articles