കുമരകം കലാഭവനിൽ അർജ്ജുന  പൗർണമി

കുമരകം:  കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി എം കെ അർജുനൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി 28.4.24 ഞായറാഴ്ച പകൽ 2 മണിക്ക് കുമരകം കലാഭവനിൽ അർജ്ജുന പൗർണമി എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിക്കുന്നു. 

പാട്ടുകൂട്ടം  കലാരത്നം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. നിത്യഹരിത ഗാനങ്ങളുടെ രാജശില്പിയായ സംഗീത സംവിധായകൻ അർജജുൻ മാസ്റ്ററിൻ്റെ ഓർമകളിൽ മാസ്റ്ററുടെ  സിനിമ -നാടക ഗാനങ്ങൾ  പാട്ടു കൂട്ടത്തിൽ ആലപിക്കുന്നതിന് ഏവർക്കും  അവസരം കലാഭവൻ  സംഗീത കൂട്ടായ്മയിൽ ഒരുക്കിയിരിക്കുകയാണെന്ന് പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയും സെക്രട്ടറി എസ്ഡി പ്രേംജിയും അറിയിച്ചു.

Hot Topics

Related Articles