ലഹരിയുടെ കടന്നുകയറ്റം സിനിമാലോകത്തെ അതുല്യ പ്രതിഭകളായ പലരുടെയും അകാല മൃത്യുവിനിടയാക്കി: ആലപ്പി അഷറഫ്

അകത്തുമുറി (വർക്കല): ലഹരിയുടെ കടന്നുകയറ്റം സിനിമാലോകത്തെ അതുല്യ പ്രതിഭകളായ പലരുടെയും അകാല മൃത്യുവിനിടയാക്കിയെന്നും അമൂല്യമായ കലാസൃഷ്ടികൾ സംഭാവന ചെയ്ത ഇവരിലൂടെ ലോകത്തിന് പല അത്ഭുതങ്ങളും കാണേണ്ടിയിരുന്നെങ്കിലും ലഹരിയുടെ അമിതമായ ഉപയോഗത്താൽ ജീവിതത്തിൽ നിന്നും കലയിൽ നിന്നും കൊഴിഞ്ഞു പോയവരുടെ അനുഭവം വേദനിപ്പിക്കുന്നതായും നടനും സംവീധായകനുമായ ആലപ്പി അഷറഫ് പറഞ്ഞു.

കേരളപ്പിറവി ദിനത്തിൽ പ്രിയദർശനി ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ലഹരി മുക്ത ലൊക്കേഷൻ എന്ന പ്രചരണ പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം ചെയ്യുകയായിരുന്നു ആലപ്പി അഷറഫ്. പുതു തലമുറ കലയുടെ മൂല്യം ഉൾക്കൊണ്ട് രാജ്യത്തിൻ്റെ യശ്ശസ് ഉയർത്തുന്ന സൃഷ്ടികൾ സമർപ്പിക്കുവാൻ കല തന്നെ ഒരു ലഹരിയായി കണ്ട് ജീവിതം തകർക്കുന്ന മറ്റ് ലഹരികൾ എല്ലാം ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടിയന്തരാവസ്ഥ കാലത്തെ അനുരാഗത്തിൻ്റെ സിനിമാലൊക്കേഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന ചെയർമാൻ എൻ.വി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. ദേശിയ അവാർഡ് ജേതാവ് സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ എ.കബീർ, സജീവ്പ്രായിക്കര ,പുതുമുഖ നായിക ഗോപിക ഗീരീഷ്, നിർമ്മാതാവ് കുര്യയച്ചൻ വാളക്കുഴി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles