തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പ്രതിയാക്കിയ ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എ.സി.ജെ.എം) കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വർ.സോഷ്യൽ മീഡിയയിൽ നിന്നുള്ള വിവാദ പോസ്റ്റുകൾ പിൻവലിക്കാൻ തയാറാണെന്ന് രാഹുല്‍ കോടതിയിൽ അറിയിച്ചുവെങ്കിലും, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കൂടാതെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ച വാദം ഇതും കോടതി അംഗീകരിച്ചു.നിരാഹാര സമരം തുടരുന്നതിനാൽ രാഹുല്‍ ഈശ്വറെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കേസിൽ രാഹുല്‍ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് എ.സി.ജെ.എം കോടതിയിലെ വാദം മാറ്റിവെച്ചിരുന്നു. എന്നാൽ സെഷൻസ് കോടതിയിലെ ഹർജി പിന്നീട് പിൻവലിച്ചതിനെ തുടർന്ന് എ സി ജെ എം കോടതി തന്നെ ജാമ്യാപേക്ഷ പരിഗണിച്ച് തീരുമാനം പ്രസ്താവിച്ചു.


