വിസി നിയമനം:സർക്കാർ-ഗവർണർ തർക്കം സമവായത്തിലെത്താൻ നീക്കമില്ലെങ്കിൽ തങ്ങൾ നിയമനം നടത്തും;വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ അന്ത്യശാസനം

ന്യൂഡൽഹി:ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ–ഗവർണർ തർക്കം രൂക്ഷമായ സാഹചര്യത്തിൽ, ഇരു ഭാഗങ്ങളും സമയബന്ധിതമായി പ്രശ്നപരിഹാരത്തിനെത്തണമെന്ന് സുപ്രീം കോടതി കർശനമായി നിർദേശിച്ചു. സമവായത്തിലെത്താൻ കഴിയാത്ത പക്ഷം തങ്ങൾ തന്നെ വിസിയെ നിയമിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലേക്ക് സർക്കാർ നൽകിയ മുൻഗണന പട്ടികയിൽ നിന്ന് നിയമനം നടത്താൻ സാധിക്കില്ലെന്നാണ് ഗവർണർ സുപ്രീം കോടതിയിൽ സമർപ്പിച്ച നിലപാട്.

Advertisements

സാങ്കേതിക സർവകലാശാലയിലേക്ക് സി.സി. തോമസിനെ വിസിയായി നിയമിക്കുമെന്ന് ഗവർണർ കോടതിയെ അറിയിച്ചു.എന്നാൽ, പട്ടികയിൽ ഇല്ലാത്ത പേരിനെ നിയമിക്കുന്നത് സുപ്രീം കോടതിയുടെ മുൻവിധികളുടെ ലംഘനമാണെന്ന നിലപാട് മുഖ്യമന്ത്രിയും സർക്കാരും മുന്നോട്ടുവച്ചു. സി.സി. തോമസ് കെടിയു മിനിറ്റ്സ് രേഖകൾ മോഷണം പോയ കേസിൽ പ്രതിയാണെന്നും, ഇത്തരത്തിലുള്ള വ്യക്തിക്ക് നിയമനം നൽകരുതെന്നും സർക്കാർ വാദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെ തുടർന്ന് സർക്കാർ കോടതിയെ സമീപിക്കുകയും ചെയ്തു.തർക്കം കടുത്തതോടെയാണ് സുപ്രീം കോടതി ഇരുവിഭാഗത്തിനും അവസാനം നൽകിയതും സമവായമില്ലെങ്കിൽ തങ്ങൾ നേരിട്ട് നിയമനത്തിലേക്ക് കടക്കുമെന്ന കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തത്.

Hot Topics

Related Articles