എൽ ഡി എഫ് അംഗങ്ങൾ ഹാജരായില്ല : എരുമേലി പഞ്ചായത്തിൽ യു.ഡി.എഫ് അവിശ്വാസം പാസായി 

എരുമേലി ;എരുമേലി പഞ്ചായത്തിൽ യൂ ഡി എഫ് അംഗങ്ങൾ എൽ ഡി എഫ് ഭരണ സമിതിക്കെതിരെ  നൽകിയ അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സി.പി.എം അംഗങ്ങൾ ഹാജരായില്ല. ഇതോടെയാണ് അവിശ്വാസം പാസായത്. 

 കോൺഗ്രസിലെ 11 അംഗങ്ങളും സ്വതന്ത്ര അംഗമായ ബിനോയ് ഇലവുങ്കലും പഞ്ചായത്തിൽ എത്തിയിരുന്നു. വൈസ് പ്രസിഡന്റും സി പി ഐ അംഗവുമായി അനുശ്രീ സാബുവും പഞ്ചായത്തിൽ ഹാജരായിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു 11 യു ഡി എഫ് അംഗങ്ങളും സ്വതന്ത്ര അംഗം ബിനോയി ഇലവുങ്കലും എത്തി. ഇതോടെയാണ് അവിശ്വാസം പാസായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ അംഗങ്ങൾക്ക് മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ വിപ്പ് നൽകിയിരുന്നു. തോമസ് കല്ലാടൻ ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ ,മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് ,ഡി സി സി സെക്രട്ടറി പ്രകാശ് പുളിക്കൽ, ബിനു മറ്റക്കര ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് വിപ്പ് നൽകിയത്. 

Hot Topics

Related Articles