നാരങ്ങ വെള്ളം ശരിയായ സമയത്ത് കുടിക്കുന്നത് ശരീരത്തിന് നല്ല ഗുണങ്ങൾ നൽകാൻ സഹായിക്കും; ഭക്ഷണത്തിന് മുൻപ് ആണോ ശേഷമാണോ നാരങ്ങ വെള്ളം കുടിക്കേണ്ടത്?

മിക്ക ആളുകളുടെയും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് നാരങ്ങ വെള്ളം. ചൂടാണെങ്കിലും തണുപ്പാണെങ്കിലുമൊക്കെ എല്ലാവരും നാരങ്ങ വെള്ളം കുടിക്കാറുണ്ട്. ഫിറ്റ്നസിനെപ്പറ്റി ചിന്തിക്കുന്നവരും ഉറപ്പായും ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് നാരങ്ങ. അതിന് പല കാരണങ്ങളുമുണ്ട്. സിട്രിക് സ്വാഭാവമുള്ള നാരങ്ങ ആരോഗ്യത്തിനും അതുപോലെ ശരീരഭാരം നിലനിർത്താനുമൊക്കെ വളരെ നല്ലതാണ്. രാവിലെ ഉറക്കം ഉണർന്ന ശേഷം വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്ന നിരവധി ആളുകളുണ്ട്. മെറ്റബോളിസം വേഗത്തിലാക്കാനും അമിതമായ കലോറി ഇല്ലാതാക്കാനും ഇത് സഹായിക്കാറുണ്ട്. എന്നാൽ നാരങ്ങ വെള്ളം എപ്പോൾ കുടിക്കുന്നു എന്നതിലും പ്രാധാന്യമുണ്ട്. ശരിയായ സമയത്ത് കുടിക്കുന്നത് ശരീരത്തിന് നല്ല ഗുണങ്ങൾ നൽകാൻ സഹായിക്കും.

Advertisements

വിശപ്പ് കുറയ്ക്കാൻ

പൊതുവെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കുടിക്കാവുന്നതാണ് നാരങ്ങ വെള്ളം. എല്ലാ ആളുകൾക്കും കുടിക്കാമെങ്കിലും കുറച്ച് കൂടുതൽ ഗുണം ശരീരഭാരം നിയന്ത്രിക്കുന്നവർക്ക് ഇതിലൂടെ ലഭിക്കും. ഭക്ഷണത്തിന് മുൻപ് നാരങ്ങ വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും അതുപോലെ ദഹനം മെച്ചപ്പെടുത്താനും ഏറെ സഹായിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോഷകങ്ങളെ ശരിയായി ശരീരത്തിന് ആഗിരണം ചെയ്യാനും ദഹനത്തിന് സഹായിക്കുന്നവ ഘടകങ്ങളെ ഉത്പ്പാദിപ്പിക്കാനും നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡിക് സ്വാഭാവം സഹായിക്കുന്നു. ഒരു ദിവസം നാരങ്ങ വെള്ളം കുടിച്ച് ആരംഭിക്കുന്നത് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും അതുപോലെ ശരീരത്തിന് അമിതമായി കലോറി കഴിക്കുന്നത് തടയാനും സഹായിക്കും.

ദഹന പ്രശ്നം മാറ്റാൻ

ഭക്ഷണത്തിന് ശേഷം ദഹന സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തീർച്ചയായും നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. ഭക്ഷണത്തെ ചെറിയ കഷണങ്ങളാക്കി ശരീരത്തിന് എളുപ്പത്തിൽ പോഷകങ്ങളെ ആഗിരണം ചെയ്യാനും വയർ വീർക്കുന്നതും ഗ്യാസും പോലെയുള്ള പ്രശ്നങ്ങളെ മാറ്റാനും നാരങ്ങ വെള്ളം ഏറെ സഹായിക്കും. ഹെവിയായി ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. നെഞ്ച് എരിച്ചിൽ, ദഹനക്കേട് പോലെയുള്ള പ്രശ്നങ്ങൾ ഇതിലൂടെ മാറ്റാം.

ജലാംശം നിലനിർത്തും

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും നാരങ്ങ വെള്ളം നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിർത്തി നിർജ്ജലീകരണം ഒഴിവാക്കാൻ ഈ പാനീയം ഏറെ സഹായിക്കും. ശരീരത്തിലെ ശരിയായ ജലാംശം എല്ലാ അവയവങ്ങളുടെയും പ്രവർത്തനം നല്ലതാക്കാനും അതുപോലെ ശരീരത്തിലെ അനാവശ്യ വേസ്റ്റിനെ പുറന്തള്ളാനും സഹായിക്കും. ചെറു ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ദഹന പ്രശ്നങ്ങളൊക്കെ ഇല്ലാതാക്കാൻ വളരെ നല്ലതാണ്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

ഓരോ വ്യക്തികളുടെയും ജീവിതശൈലിയും വ്യക്തിഗത ദിനചര്യയുമൊക്കെ ഈ പാനീയം എപ്പോൾ കുടിക്കണമെന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദിവസത്തിൽ എപ്പോൾ വേണമെങ്കിലും നാരങ്ങ വെള്ളം കുടിക്കാവുന്നതാണ്. രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് മെറ്റബോളിസം സുഗമമാക്കാൻ സഹായിക്കും. എന്നാൽ വൈകുന്നേരങ്ങളിൽ കുടിക്കുന്നത് രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ശരീരത്തിന് ഏതാണോ അനുയോജ്യം അത് തിരഞ്ഞെടുത്ത് ഈ പാനീയം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

Hot Topics

Related Articles