ചങ്ങനാശേരി: നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ചങ്ങനാശേരി വാഴപ്പള്ളിയിൽ എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. ചങ്ങനാശ്ശേരി വടക്കേക്കരയിലാണ് യുഡിഎഫ് പ്രവർത്തകന് മർദ്ദനമേറ്റത്. വാഴപ്പള്ളി പഞ്ചായത്ത് 57ാം നമ്പർ ബൂത്ത് ഗവൺമെന്റ് സ്കൂൾ വടക്കേക്കരയിൽ ആണ് സംഘർഷം ഉണ്ടായത്. യുഡിഎഫ് പ്രവത്തകരായ ടോമിച്ചൻ , മോനിച്ചൻ എന്നിവർക്ക് മർദ്ദനമേറ്റു. വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗമായ സി.പി.എം. നേതാവിൻ്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്ന് യുഡിഎഫ് ആരോപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രാൻസിസ് ജോർജ് എംപി പരിക്കേറ്റവരെ സന്ദർശിച്ചു
Advertisements

