പ്രണയത്തിലൂടെ ഒന്നായവരാണ് റിയാസ് ഖാനും ഉമയും. 1992ലായിരുന്നു ഇരുവരുടേയും വിവാഹം. റിയാസ് ഖാൻ സിനിമയിലെത്തിയത് വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങള്‍ക്കുശേഷമാണ്. റിയാസിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ഉമ.
ഇപ്പോഴിതാ തന്റെ പ്രിയ ഭാര്യയെ കുറിച്ച് റിയാസ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഷോയായ ഹാപ്പി വൈഫ് ഹാപ്പി ലൈഫില്‍ ഇരുവരും പങ്കെടുത്തിരുന്നു. അതില്‍ ഒരു ഗെയിം സെഗ്മെന്റില്‍ വെച്ചാണ് ഭാര്യയുടെ ആരോഗ്യത്തിന് താൻ നല്‍കുന്ന പ്രധാന്യത്തെ കുറിച്ച് റിയാസ് ഖാൻ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ ഇല്ലാതായാലും ഉമ എന്നും ആരോഗ്യവതിയായി ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് റിയാസ് പറഞ്ഞു. ‘ എക്സൈസ് ചെയ്യൂ. ബോഡി ഫിറ്റായി സൂക്ഷിക്കൂവെന്ന് എപ്പോഴും ഞാൻ ഉമയോട് പറയും. പ്രായമാകുന്തോറും നമുക്ക് ആരോഗ്യമുള്ള ശരീരം വേണം. എനിക്ക് ഉമയുടെ കൈ പിടിച്ച് ലോകം മുഴുവന്‍ ഓടി നടക്കണം എന്നാണ് ആഗ്രഹം.
അതിന് വേണ്ടിയെങ്കിലും ആരോഗ്യത്തോടെയിരിക്കാനാണ് ഞാന്‍ എന്നും ഉമയോട് പറയാറുള്ളത്. ഞാനില്ലാത്ത കാലത്ത് ഉമയ്‌ക്ക് ആരോഗ്യമില്ലെങ്കില്‍ ആരും ഉമയെ നോക്കില്ല. അവള്‍ തന്നെ അവളുടെ കാര്യങ്ങള്‍ നോക്കേണ്ടി വരും. മക്കളെ ഒന്നും പ്രതീക്ഷിക്കാന്‍ പറ്റില്ല. ആരും ഉണ്ടാവില്ല. ഉമ തന്നെ അവളെ നോക്കേണ്ടി വരും. ഞാന്‍ മരിച്ച് പോയാലും ഉമ ആരോഗ്യത്തോടെ ജീവിക്കണം.
ഇതൊരു ഇമോഷന് വേണ്ടി പറയുന്നതല്ല. അതാണ് യാഥാര്‍ത്ഥം. അത് മനസിലാക്കണം എന്നാണ് റിയാസ് ഖാൻ പറഞ്ഞത്. ഭർത്താവിന്റെ ഹൃദയസ്പർശിയായ വാക്കുകള്‍ ഉമയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. മാത്രമല്ല റിയാസ് ഖാൻ ആഗ്രഹിച്ചത് പോലെ ഫിറ്റ്നസ് സൂക്ഷിക്കുമെന്ന് ഉറപ്പും നല്‍കി. ഞാനിപ്പോള്‍ ആരോഗ്യം നോക്കുന്നുണ്ട്. ഡയറ്റ് പാലിക്കുന്നുണ്ട്.
എക്‌സസൈസ് ചെയ്യുന്നുണ്ട്. തുടർന്നും ഞാൻ അത് ചെയ്യും എന്നാണ് ഉമ പറഞ്ഞത്. വിവാഹ ദിവസത്തെ ചില ഓർമകളും ഇരുവരും പങ്കുവെച്ചു. ഞാന്‍ തമിഴ് ബ്രാഹ്മിണ്‍ പെണ്‍കുട്ടിയാണ്. റിയാസ് ഖാന്‍ മുസ്ലീമും. പക്ഷെ എന്നിട്ടും വിവാഹ വേളയില്‍ ഗുരുക്കള്‍ ഹോമകുണ്ഡത്തിന് അടുത്തിരുന്ന് മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ അതിനോടെല്ലാം റിയാസ് സഹകരിച്ചുവെന്ന് ഉമ പറഞ്ഞു.

