അമയന്നൂർ: എസ്.എൻ.ഡി.പി യോഗം 49-ാം നമ്പർ അമയന്നൂർ ശാഖയുടെ 2025 ലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 2026 ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10 ന് യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സജീഷ്കുമാർ മണലേലിൻ്റെ അദ്ധ്യക്ഷതയിൽ ശാഖാ ഹാളിൽ നടന്നു. 2025 ജനുവരി 01 മുതൽ 2025 ഡിസംബർ 31 വരെയുള്ള വരവ് ചെലവ് കണക്കും, 2025 ഡിസംബർ 31 ന് തീർത്ത ബാക്കി പത്രവും പ്രവർത്തന റിപ്പോർട്ടും ശാഖാ സെക്രട്ടറി റ്റി.റ്റി ഷിബു അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം പൊതുയോഗം കണക്കും റിപ്പോർട്ടും അംഗീകരിച്ചു പാസാക്കി.
തുടർന്ന് തെരഞ്ഞെടുപ്പ് ചട്ടപ്പടി നടത്തുന്നതിന് നിയമിച്ചിരുന്ന വരണാധികാരി സനോജ് ജോനകംവിരുത്തിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ച്, ഫലപ്രഖ്യാപനം നടത്തുന്നതിനും മിനിറ്റ്സിൽ ചേർക്കുന്നതിനും നൽകിയ ലിസ്റ്റ് അദ്ധ്യക്ഷൻ സജീഷ് കുമാർ മണലേൽ പൊതുയോഗത്തിൽ അവതരിപ്പിച്ചു.
യോഗത്തിന് ശാഖാ പ്രസിഡൻ്റ് രേമോൾ സാബു സ്വാഗതവും ശാഖാ വൈസ് പ്രസിഡൻ്റ് പി. എസ് ഉത്തമൻ കൃതജ്ഞതയും രേഖപ്പെടുത്തി യോഗം സമാപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാഖായോഗത്തിൻ്റെ പുതിയ ഭാരവാഹികളായി
പ്രസിഡന്റ് റ്റി.റ്റി ഷിബു താഴത്തുപറമ്പിൽ, വൈസ് പ്രസിഡന്റ് പി.എസ് ഉത്തമൻ പനച്ചിത്താംകുന്നേൽ, സെക്രട്ടറി രേമോൾ സാബു പാച്ചേരിൽ,
കമ്മറ്റി അംഗങ്ങളായി
റ്റി.ഡി സലി, ഷിബു പി.വി, സദാനന്ദൻ മുരിങ്ങയിൽ, പി.റ്റി സുബാഷ് , സുനിത മനോജ്, അനിൽ കുമാർ, സജിമോൻ എന്നിവരെയും
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി
സുലഭ സജീവ്, അനി എം.റ്റി, സജി പെരുമ്പകുന്നേൽ എന്നിവരെയും തെരഞ്ഞെടുത്തു.

