മലയാള ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ; മഞ്ഞുമ്മൽ ബോയ്‌സ് മികച്ച ചിത്രം; മികച്ച നടി ഷംല ഹംസ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയ്ക്ക് മികച്ച ചലച്ചിത്ര നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഭ്രമയുഗത്തിലെ ചാത്തനായും കൊടുമൺ പോറ്റിയായും നിറഞ്ഞാടിയ അഭിനയത്തിനാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിന് ഷംല ഹംസയാണ് മികച്ച നടി. മികച്ച ചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സാണ്. മികച്ച തിരക്കഥയ്ക്കും, മികച്ച സംവിധാനത്തിനുമുള്ള പുരസ്‌കാരവും ചിദംബരം സ്വന്തമാക്കി. ജ്യോതിർമയിയ്ക്കും (ബോഗെൻവില്ല), ദർശനാ രാജേന്ദ്രൻ (പാരഡൈസ്) പ്രത്യേക ജൂറി പുരസ്‌കാരം ഉണ്ട്. ആസിഫ് ആലിയ്ക്കും (കിഷ്‌കിന്ധാകാണ്ഡം) , ടൊവിനോ തോമസിനും (എ.ആർ.എം) പ്രത്യേക ജൂറി പുരസ്‌കാരമുണ്ട്. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദാണ് പുതുമുഖ സംവിധായകൻ.

Advertisements

Hot Topics

Related Articles