മലയാള സിനിമയിലെ ആദ്യ കാല നായകൻ; പ്രേം നസീറിനും മുന്നേ നായകനായ വി ടി ജോസഫ് അന്തരിച്ചു

കോട്ടയം :ആദ്യ കാല ചലചിത്ര നായകൻ കോട്ടയം അരുവിത്തുറ കൊണ്ടൂർ വെള്ളുക്കു ന്നേൽ അനിൽ കുമാർ വി.ടി.ജോസഫ് എന്നറിയപ്പെട്ടിരുന്ന വി.ടി . ജോസഫ് (89) അന്തരിച്ചു.

ഇന്നു വൈകിട്ടു 3നു ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 3.30നു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ സംസ്കാരം നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച പുലർച്ചെ നാലരയോടെ തല സ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരത്തു വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വെള്ളക്കുന്നേൽ അപ്പച്ചൻ എന്നാണു വി.ടി.ജോസഫ് അറിയപ്പെട്ടത്.

പ്രേം നസീർ നായകനായി വെള്ളിത്തിരയിൽ നിറയുന്നതിനു മുൻപു നായകനായിരുന്നു.

വീട്ടുകാരുടെ കടുത്ത എതിർപ്പാണ് സിനിമ ജീവിതത്തിന് വിരാമമായത്.

ഭാര്യ: സരള ജോസഫ് (ചെങ്ങ ന്നൂർ ആലുംമുട്ടിൽ കുടുംബാംഗം).

Hot Topics

Related Articles