ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക സദസ്സ് നടന്നു

മല്ലപ്പള്ളി: ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഏഴാമത് ജില്ലാ പുസ്തകമേളയോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ്സ് മുൻ എംഎൽഎ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കുഞ്ഞു കോശി പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബിന്ദു മേരി തോമസ്, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ് , ഗ്രാമ പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ട്, രാജേഷ് ജി നായർ എന്നിവർ പ്രസംഗിച്ചു. കവി ജയകുമാർ മല്ലപ്പള്ളി, ഗായകൻ സുമേഷ് മല്ലപ്പള്ളി, കോമഡി ആർട്ടിസ്റ്റ് സന്തോഷ് മല്ലപ്പള്ളി എന്നിവരെ ആദരിച്ചു.

മല്ലപ്പള്ളി വലിയ പാലത്തിനു സമീപം യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ ഹാളിൽ നടക്കുന്ന പുസ്തകമേള ഇന്ന് (28) സമാപിക്കും. വൈകിട്ട് 3 ന് സമാപന സമ്മേളനം പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles