തോക്കുമായി കേണൽ മഹാദേവൻ; ‘ഏജന്റി’ലെ മമ്മൂട്ടിയുടെ പുതിയ പോസ്റ്റർ പുറത്ത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ പോസ്റ്റർ പുറത്തിറക്കി. അഞ്ച് ഭാഷകളിലായ് എത്തുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ അഖിൽ അക്കിനേനിയാണ് നായകനാകുന്നത്.

Advertisements

കേണൽ മഹാദേവനെന്നാണ് മമ്മൂട്ടി ഏജന്റിൽ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ ആണ് നായികാ. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാകുല്‍ ഹെരിയനും ചിത്രസംയോജനം ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.

ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഏജന്റ് എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പിആർഓ: പ്രതീഷ് ശേഖർ.




Hot Topics

Related Articles