മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ വായനാദിനചരണം നടത്തി

മണർകാട് : സെന്റ് മേരീസ് പ്രൈവറ്റ് ഐ ടി ഐ യിൽ വായനാ ദിനാചരണം നടത്തി. മാനേജർ റവ.ഫാ കുര്യൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അനൂപ് റ്റി അന്ത്രയോസ് , സ്റ്റാഫ് സെക്രട്ടറി മനോജ് മാധവൻ, പി ടി എ സെക്രട്ടറി നീതു പ്രകാശൻ , ബേർഡ്സ്‌ ക്ലബ്ബ്‌ സെക്രട്ടറി ശ്രീമതി അനു മോൾ മാത്യു എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. ഇന്ന് കുറഞ്ഞു വരുന്ന പുസ്തക വായനാ ശീലത്തെ സജീവമാക്കാനുള്ള പ്രവർത്തനങ്ങൾ ഈ കലാലയത്തിൽ ഏറ്റം സജീവമാക്കുമെന്ന ദൃഢ പ്രതിജ്ഞയോടെ ഒത്തു ചേർന്നവർ പുസ്തകങ്ങൾ പരസ്പരം കൈമാറി ഒരു മാസത്തിനുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കാനുള്ള തീരുമാനമെടുത്തു. എല്ലാവർക്കും വായനാ ദിനാശംസകൾ നേർന്ന് കൊണ്ട് ഗ്രൂപ്പ് ഇൻസ്ട്രക്ടർ ബീന കെ ജി കൃതജ്ഞത പ്രകാശിപ്പിച്ചു.

Advertisements

Hot Topics

Related Articles