തുടരെ തുടരെ ഫ്ളോപ്പുകൾ; മാർച്ചിലെ റിലീസുകളിൽ പ്രതീക്ഷ അർപ്പിച്ച് സിനിമാ ലോകം 

കൊച്ചി: പുതിയ റിലീസുകളില്ലാതെയും ഒടുവില്‍ റിലീസായ സിനിമകള്‍ക്കൊന്നും പ്രേക്ഷക പിന്തുണയില്ലാത്തതും സംസ്ഥാനത്തെ തിയേറ്ററുകളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി. 2026 ല്‍ 2 മാസം പിന്നിടുമ്പോള്‍ ചത്താ പച്ചാ, പ്രകമ്പനം എന്നീ രണ്ടേ രണ്ട് ഹിറ്റുകള്‍ മാത്രമാണ് തിയേറ്ററുകളെ പിടിച്ച്‌ നിറുത്തിയത്. പിന്നാലെ വന്ന ചിത്രങ്ങളൊന്നും സാമ്പത്തിക വിജയമാകാതെ പോയത് തിയേറ്ററുകളെയും സിനിമാ മേഖലയേയും ഒട്ടൊന്നുമല്ല ബാധിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍ റിലീസായ പല സിനിമകളും പ്രേക്ഷകരില്ലെങ്കിലും രണ്ടാം വാരവും മൂന്നാം വാരവും തുടരേണ്ട ഗതികേടിലാണ് തിയേറ്ററുകള്‍. പല സിനിമകളും പ്രേക്ഷകരില്ലാത്തതിനാല്‍ പ്രദർശനം നിറുത്തിവയ്ക്കേണ്ട അവസ്ഥയുമാണ്.

Advertisements

ഒട്ടുമിക്ക തിയേറ്ററുകളും അടച്ചിട്ട സ്ഥിതിയാണ് ഇപ്പോള്‍. പിന്നെ പ്രൊജക്ടർ റണ്‍ ചെയ്യാൻ വേണ്ടി മാത്രം ദിവസവും ഒരു ഷോ മാത്രം ഓടിക്കുന്ന സ്ഥിതിയുണ്ട്.വലിയ കളക്‌ഷൻ പ്രതീക്ഷിച്ച വിജയ് ചിത്രം ‘ജനനായകൻ’ എത്താതിരുന്നത് തിരിച്ചടിയായി. മാർച്ച്‌ 19 വരെ ഇപ്പോഴത്തെ സ്ഥിതി തുടരുന്ന സാഹചര്യമാണ്. തിയേറ്ററുകളില്‍ ആള് കയറുന്ന തരത്തിലുള്ള സിനിമകള്‍ ഒന്നും റിലീസ് ചെയ്യാൻ ഇരിപ്പില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല, നോമ്പുകാലവും തുടങ്ങി. ചരിത്രത്തിലില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെ പോകുകയാണ് തിയേറ്റർ മേഖല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിയേറ്റർ പ്രവർത്തിച്ചാലും ഇല്ലെങ്കിലും മിനിമം ഒന്നര ലക്ഷം രൂപയുടെ നടത്തിപ്പ് ചെലവ് വരുന്നുണ്ടെന്ന് തിയേറ്രർ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു .

മാർച്ച്‌ 19 ന് ആണ് ഇനി മേജർ റിലീസുകളുള്ളത്.

ബ്ലോക് ബസ്റ്ററായ ധുരന്ദറിന്റെ രണ്ടാം ഭാഗം ധുരന്ദർ 2, കെ.ജി.എഫ് സീരിസിന് ശേഷം യഷ് നായകനാകുന്ന ടോക്സിക്ക്, മിഥുൻ മാനുവല്‍ തോമസിന്റെ ജയസൂര്യ ചിത്രം ആട് 3, ബി.ഉണ്ണിക്കൃഷ്ണന്റെ നിവിൻ പോളി ചിത്രം പ്രതിഛായ എന്നിവയാണ് അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്നത്. ആളൊഴിഞ്ഞ, അടഞ്ഞ് കിടക്കുന്ന തിയേറ്ററുകള്‍ക്ക് ഈ ചിത്രങ്ങള്‍ ആശ്വാസവും ആവേശവുമേകുമെന്നാണ് പ്രതീക്ഷ.

Hot Topics

Related Articles