കോട്ടയം മറിയപ്പള്ളിയിൽ ബൈക്ക് കെ എസ് ആർ ടി സി ബസിൽ ഇടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

കോട്ടയം :കോട്ടയം മറിയപ്പള്ളിയിൽ  ബൈക്ക് കെ എസ് ആർ ടി സി ബസിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മറിയപ്പള്ളി  ചൂരക്കാട്   വീട്ടിൽ ശബരിദാസ് (44) ആണ് മരിച്ചത്.ഇന്ന് രാവിലെ 7 മണിയോട്  ആയിരുന്നു സംഭവം. കോടിമതയിൽ നിന്നും ജോലികഴിഞ്ഞ് മടങ്ങവെ മറിയപ്പള്ളി ഭാഗത്ത് കെ എസ് ആർ ടി സി ബസ്സും ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു.കോടിമതയിൽ കണ്ടെയ്നർ വാഹനത്തിൽ നിന്നും ചെറു വാഹനങ്ങൾ ഇറക്കുന്ന തൊഴിലാളിയാണ് മരിച്ച  ശബരിദാസ്. സംസ്കാരം വ്യാഴം പകൽ 2 ന് മുട്ടമ്പലം പൊതു ശ്മശാനത്തിൽ

Hot Topics

Related Articles