പാലാ : ലോക വനിതാദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതകൾക്കായി പിങ്ക് പ്രിവിലേജ് കാർഡ് ലോംഞ്ച് ചെയ്തു.
പിങ്ക് കാർഡ് എടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ കൂടാതെ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി.ലബോറട്ടറി , റേഡിയോളജി സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പ്, ഐപി സേവനങ്ങൾ എന്നിവയിൽ പ്രത്യേക ഇളവുകൾ ലഭിക്കും.
ചർമ്മസംരക്ഷണത്തിനായുള്ള ചികിത്സകൾക്കായി ഡെർമറ്റോളജി വിഭാഗത്തിൽ ഹൈഡ്രാഫേഷ്യലിന് 20 ശതമാനവും, ആയുർവേദ വിഭാഗത്തിൽ ആയുർവേദ വെൽനെസ് പാക്കേജിന് 20 ശതമാനവും, ആയുർവേദ കോസ്മറ്റോളജി ചികിത്സയ്ക്ക് 25 ശതമാനവും, ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പത്യേക ആയുർവേദ പുനർനവ പാക്കേജിന് 25 ശതമാനവും ഇളവ് പിങ്ക് കാർഡ് ഉടമകൾക്ക് ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടാതെ പിങ്ക് കാർഡ് ഉടമയ്ക്ക് സൗജന്യ എ.ഐ ബ്രസ്റ്റ് സ്ക്രീനിംഗും, സൗജന്യ യോഗ സെഷനും ലഭ്യമാകും. ഒരു വർഷം വരെ കാർഡ് പ്രകാരമുള്ള ആനുകൂല്യം ലഭ്യമാകും. കൂടാതെ ഈ മാർച്ച് 31 വരെ വനിതൾക്കായി 3 പ്രത്യേക ആരോഗ്യ പരിശോധന പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. ഡയബറ്റിക് പാക്കേജ്, ബേസിക് ഹെൽത്ത് പാക്കേജ്, പ്രത്യേക കാർഡിയാക് പാക്കേജ് എന്നിവയാണ് ഇളവുകളോടെ പ്രത്യേക നിരക്കിൽ ക്രമീകരിച്ചിരിക്കുന്നത്.
കാർഡ് ആവശ്യമുള്ളവർക്ക് മാർ സ്ലീവാ മെഡിസിറ്റിയുടെ ഓദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയപ്ലാറ്റ് ഫോമുകളിലൂടെയും രജിസ്ട്രേഷൻ നടത്താവുന്നതാണ്.
ബുക്കിംഗിനായി ഫോൺ നമ്പർ – 8606966529, 7907742620


