പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക വനിതാ ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. വനിതകൾക്കായി പ്രത്യേക ഇളവുകളോടെ വിവിധ ആരോഗ്യപരിശോധന പാക്കേജുകളും ചികിത്സാസേവനങ്ങളും ലഭ്യമാകുന്ന പിങ്ക് പ്രിവിലേജ് കാർഡിന്റെ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. സമൂഹത്തിൽ ഏത് മേഖലയിലും മികവ് തെളിയിക്കുന്ന വനിതകൾക്കുള്ള ആദരവ് കൂടിയാണ് പിങ്ക് പ്രിവിലേജ് കാർഡ് സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിംഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു, മാനേജിംഗ് ഡയറക്ടറുടെ സെക്രട്ടറി സുജ ബിനു വർഗീസ് എന്നിവർ പ്രസംഗിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.പാർവ്വതി ദാസ് ക്ലാസ്സ് നയിച്ചു.
ഫോട്ടോ ക്യാപ്ഷൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ലോക വനിത ദിനാചരണത്തിൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു. ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിംഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു എന്നിവർ സമീപം.


