കോട്ടയം: ക്ഷേത്രത്തിലെ പുതിയ ധ്വജപ്രതിഷ്ഠാ കർമ്മം ഫെബ്രുവരി 6 വെള്ളിയാഴ്ച 9.15 നും 10.20 നും മദ്ധ്യേ നടക്കും. പുതിയ ധ്വജത്തിൽ കൊടിയേറി നടക്കുന്ന ആദ്യ ഉത്സവം എന്ന പ്രാധാന്യം ഈ വർഷത്തെ ഉത്സവത്തിനുണ്ട്. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടുമന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി വെള്ളിയോട്ടില്ലത്തു കേശവൻ നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ധ്വജപ്രതിഷ്ഠ നടക്കുക. ധ്വജ പ്രതിഷ്ഠയുടെ ഭാഗമായുള്ള താന്ത്രിക ക്രിയകൾ ഫെബ്രുവരി 1 മുതൽ 6 വരെ നടക്കും. അന്ന് വൈകിട്ട് ശ്രീ ബിനോയ് മീനടം രചനയും സംഗീതവും നിർവഹിച്ചു പ്രശസ്ത ഗായകൻ ശ്രീ മധു ബാലകൃഷ്ണനും ഗായിക ശ്രേയ അന്നാ ജോസഫും ആലപിച്ച ‘മീനടത്തമ്മ’ യുടെ ഓഡിയോ, വിഡിയോ പ്രകാശനം നടക്കും. ഫെബ്രുവരി 15 ഞായറാഴ്ച : ശിവരാത്രി നാളിൽ വൈകിട്ട് 6 നും 6.30 നും.
മദ്ധ്യേ കോടിയേറി 10 ദിവസത്തെ തിരുവുത്സവം ആരംഭിക്കും. അന്നേദിവസംവൈകിട്ട് 7.30 മുതൽ 8 വരെ ശ്രീപാർവതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 8 മുതൽ 10 വരെ വൈക്കം ശിവഹരി ഭജൻസ് ൻ്റെ ‘ഹൃദയ ജപലഹരി ‘ഭജൻ, 10 മുതൽ മീനടം രാഗലയ ഭജൻസിൻ്റെ ഭജന എന്നിവയും രാത്രി 11 നു അഷ്ടാഭിഷേകവും ശിവരാത്രിപൂജയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവുത്സവം രണ്ടാം ദിവസം ഫെബ്രുവരി 16 : തിങ്കളാഴ്ച വിശേഷാൽ പൂജകൾക്കുശേഷം 10 മുതൽ 12.15 വരെ തന്ത്രി കുരുപ്പക്കാട്ടുമന ബ്രഹമശ്രീ നാരായണൻ നമ്പൂതിരി വഴിപാടായി സമർപ്പിക്കുന്ന ഉത്സവബലിയും പ്രസാദമുട്ടും. അന്ന് വൈകിട്ട് 7.30 മുതൽ 9.30 വരെ നടക്കുന്ന ഹിന്ദു ധർമ പരിഷത്തിൽ കുമാരി അഭിരാമി സുരേന്ദ്രൻ ‘വിശ്വമാനവീക ദർശനം’ എന്ന വിഷയത്തിൽ പ്രഭാഷണം. തിരുവുത്സവം മൂന്നാം ദിവസം ഫെബ്രുവരി 17 : ചൊവ്വാഴ്ച വിശേഷാൽ
പൂജകൾക്ക് ശേഷം രാവിലെ 10 മുതൽ 12.15 വരെ ളാകത്തു ശ്രീ എം. ജി. രവീന്ദ്രൻ നായർ വഴിപാടായി സമർപ്പിക്കുന്ന ഉത്സവബലിയും പ്രസാദമുട്ടും. വൈകിട്ടു 7 മുതൽ 9 വരെ ഹിന്ദു ധർമ്മ പരിഷത്തിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ശ്രീ പ്രസന്നകുമാർ കടമ്മനിട്ട ‘ഗീതയും ജീവിതവും’ എന്ന വിഷയത്തിൽ പ്രഭാഷണം. 9 മുതൽ 12 വരെ ജയ കേരള ചിൽഡ്രൻസ് തീയേറ്റർ അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ ‘സ്വാമി അയ്യപ്പൻ’.
തിരുവുത്സവം നാലാം ദിവസം ഫെബ്രുവരി 18 ബുധൻ : രാവിലെ വിശേഷാൽ പൂജകൾ ക്ക് ശേഷം തിരുവരങ്ങിൽ വൈകിട്ട് 7 മുതൽ 8. 30 വരെ ഹിന്ദു ധർമ്മ പരിഷത്ത് ശ്രീമദ് അദ്ധ്യാത്മാ നന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷൻ, കൊല്ലം) ‘സത്സംഘ ധനം’ എന്ന വിഷയത്തിൽ പ്രഭാഷണം. 8.30 മുതൽ 9.00 വരെ ശ്രീ ശങ്കര തിരുവാതിര സംഘം, കോട്ടയം, അവതരിപ്പിക്കുന്ന ‘തിരുവാതിര’. 9.30 മുതൽ 10.30 വരെ ശ്രീ. എം.എസ്. ദാമോദരൻ നമ്പൂതിരി, പാലാ അവതരിപ്പിക്കുന്ന ‘സംഗീതക്കച്ചേരി’. വയലിൻ ശ്രീ. അജയകുമാർ പാലാ, മൃദംഗം ശ്രീ മുരളീധരൻ നായർ പാലാ, ഘടം ശ്രീ. ഹരികൃഷ്ണൻ ചെട്ടിയാർ, മീനടം.
തിരുവുത്സവം അഞ്ചാം ദിവസം ഫെബ്രുവരി 19 വ്യാഴം : പൂജകൾക്ക് ശേഷം 8.30 മുതൽ 9.30 വരെ എൻ. എസ്. എസ്. സംയുക്ത വനിതാ സമാജം മീനടം അവതരിപ്പിക്കുന്ന ‘ഹരിനാമ കീർത്തനം’. വൈകിട്ട് തിരുവരങ്ങിൽ 7 മുതൽ 9 വരെ ‘ശ്രീ ഭദ്ര ഡാൻസ് സംഘം’ അവതരിപ്പിക്കുന്ന ‘നൃത്ത നൃത്ത്യങ്ങൾ’, 9 മുതൽ 11 വരെ ശ്രീ. ജയകൃഷ്ണൻ ചെട്ടിയാർ ആൻഡ് പാർട്ടിയുടെ ‘വയലിൻഫ്യൂഷൻ’.
തിരുവുത്സവം ആറാം ദിവസം ഫെബ്രുവരി 20 വെള്ളി : പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് 4 നു വീടുകളിൽ ‘അൻപൊലി ഘോഷയാത്ര’. തിരുവരങ്ങിൽ വൈകിട്ട് 5.30 മുതൽ സോപാന സംഗീതം, മാസ്റ്റർ കൗശിക് മുർത്തി അജയ് പ്രസാദ്. 7 മുതൽ 9 വരെ ശ്രീ എസ്. അനന്ത നാരായണൻ, കുമാരി അന്നപൂർണ്ണ, ചാമംപതാൽ എന്നിവരുടെ ‘സംഗീതാർച്ചന’ 8. മുതൽ കാഥികൻ മീനടം ബാബു അവതരിപ്പിക്കുന്ന കഥാ പ്രസംഗം ‘മൈഥിലി വസുന്ധരയുടെ മകൾ’.
തിരുവുത്സവം ഏഴാം ദിവസം ഫെബ്രുവരി 21 ശനിയാഴ്ച : പതിവ് പൂജകൾക്ക് ശേഷം 10 മണിമുതൽ 12.15 വരെ ദേവസ്വം സമർപ്പിക്കുന്ന ഉത്സവബലിയും പ്രസാദമുട്ടും. വൈകിട്ട് 3 നു വീടുകളിൽ അൻപൊലിക്ക് ശേഷം ദേവിയെ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു അനയിക്കുന്നു. തിരുവരങ്ങിൽ 7 മുതൽ പാർത്ഥ സാരഥി ബാല ഗോകുലം അവതരിപ്പിക്കുന്ന ‘കൃഷ്ണായനം’.
എട്ടാം ഉത്സവം ഫെബ്രുവരി 22 ഞായറാഴ്ച പതിവ് പൂജകൾക്ക് ശേഷം “കലം കരിക്കൽ വഴിപാട്.’ വൈകിട്ട് 3 മണിക്ക് തോട്ടുങ്കൽ കാണിക്കമണ്ഡപത്തിലേക്കുള്ള അൻപൊലി എഴുന്നള്ളത്തു’. 5.30 നു തോട്ടുങ്കൽ സ്വീകരണം. തുടർന്നു അമ്മയുടെ മുന്നിൽ 120 ൽ പരം അൻപോലി സമർപ്പണം. 7 മുതൽ പ്രസാദമുട്ട്. 8 മണിക്ക് ക്ഷേത്രത്തിലേക്കു താലപ്പൊലിയുടെയും വാദ്യമേളത്തിൻ്റെയും അകമ്പടിയോടെ തിരിച്ചു എഴുന്നള്ളത്തു. തിരുവരങ്ങിൽ 7. 40 മുതൽ മേജർ സെറ്റ് കഥകളി ‘പ്രഹ്ലാദ ചരിതം’.
ഒൻപതാം ഉത്സവം ഫെബ്രുവരി 23 തിങ്കളാഴ്ച ‘കുംഭഭരണി’ പള്ളി വേട്ട. പതിവ് പൂജകൾക്കുശേഷം രാവിലെ 8.15നു ‘ആൽചുവട്ടിൽ കുടം നിറക്കൽ, വിൽപ്പാട്ട്. ഉച്ചക്ക് 1 മണിക്ക് ‘കുംഭകുട ഘോഷയാത്രക്ക് സ്വീകരണം ‘, കുടം ആട്ടം, മഹാ പ്രസാദമൂട്ട്. വൈകുന്നേരം 5 നു കാഴ്ച ശ്രീബലി, സേവ, തിരുനടയിൽ അൻപോലി, നാദസ്വരം വെച്ചൂർ കണ്ണൻ ആൻഡ് പാർട്ടിയെ, പഞ്ച വാദ്യം, ചെണ്ടമേളം, കലാ മണ്ഡലം പുരുഷോത്തമനും സംഘവും.
പത്താം ഉത്സവം ഫെബ്രുവരി 24 ചൊവ്വാഴ്ച ‘തിരു ആറാട്ട് ‘. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് 4 നു ക്ഷേത്രത്തിൽ അറാട്ടു ബലി . തുടർന്നു ആറാട്ട് പുറപ്പാട്. വൈകുന്നേരം 5 നു ‘തിരു ആറാട്ട് “. 6 നു ആറാട്ട് എതിരേൽപ്പ്, ഘോഷയാത്ര. 10.30 നു ക്ഷേത്രത്തിൽ സ്വീകരണം. ദീപക്കാഴ്ച. 11.45നു വലിയ കാണിക്ക, കൊടിയിറക്ക്.


