കളമശ്ശേരി:ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരിയിൽ വൃക്ഷത്തൈ നടീൽ ഉത്സവം സംഘടിപ്പിച്ചു. ‘ഒരു തൈ നടാം തണലിനായ്, നമുക്കായ്, നമ്മുടെ വരുംതലമുറക്കായ്’ എന്ന സന്ദേശമുയർത്തിക്കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഹൃദ്യം ചിരിറ്റബിൾ ട്രസ്റ്റ് ചെയർ പേഴ്സൺ ഡോ: ഷാഹിത Nഉം
കളമശ്ശേരി നഗരസഭാ 22-ാം ഡിവിഷൻ കൗൺസിലർ സുഹ്റത്ത് മനാഫും കൂടിവൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി വാരാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ23-ാം ഡിവിഷൻ കൗൺസിലർ റസീഫ് മുഖ്യതിഥിയായി പങ്കെടുക്കുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.
ചടങ്ങിൽ ട്രസ്റ്റ് ഭാരവാഹികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ഹൃദ്യംചാരി റ്റബിൾട്രസ്റ്റ്സംസ്ഥാന സെക്രട്ടറി സുധീർ കാട്ടിത്തറയിൽ ,ട്രഷറർ മനാഫ് വേണാട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ: ജമാൽ മരക്കാർ, ഡോ. അബ്ദുൽ സഗീർ, സന്തോഷ് കോട്ടയം, ബൾക്കിസ് ഇടപ്പിള്ളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും വരുംതലമുറയ്ക്കായി പച്ചപ്പ് നിലനിർത്താനും ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.
ലോക പരിസ്ഥിതി ദിനം: ജൂൺ05 ഹൃദ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കളമശ്ശേരിയിൽ വൃക്ഷത്തൈ നട്ടു

Advertisements

