2014 മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വികസനത്തിന്റെ പുതിയ യുഗമാണ് ഭാരതത്തിനു ലഭിച്ചത്: സുരേഷ് ഗോപി

കോട്ടയം: 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ രാജ്യത്തിന്റെ വളരെ വേഗത്തിൽഉള്ളതും,സ്ഥിരത ഉള്ളതുമായ വികസന യുഗത്തിന് ആണ് ആരംഭം ആയിത് എന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.

Advertisements

മോദി സർക്കാരിന്റെ 12 ആം വാർഷികത്തിന്റെ ഭാഗമായി കോട്ടയം വെസ്റ്റ് ഈസ്റ്റ് ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന് വികസന സങ്കൽപ്പ് സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് ഇ വികസനം പരിചയം ആകുന്നത് ദേശീയ പാത വികസനവും വന്ദേ ഭാരത് പോലെയുള്ള അധുനിക റെയിൽവേ വികസനവും ഒക്കെ ആണ്.
എന്നാൽ ഇത്രയും വാർത്താപ്രാധാന്യം ലഭിക്കാത ഒട്ടനവധി ജനഷേമ പദ്ധതികൾ കേരളം ഉൾപ്പടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും
അവസാന പൗരനും ലഭ്യമാകുന്നു എന്നത് അഭിമാനപൂർവമായ നേട്ടമാണ്.

ടൂറിസം മേഖലകളിൽ സ്ഥിരപരിചിതം അല്ലാത്ത സ്വദേശ് ദർശൻ പോലെയുള്ള പദ്ധതികളും,ധനമന്ത്രാലയത്തിന്റെ കീഴിൽ വരുന്ന പുതിയ ടൂറിസം പദ്ധതികൾ ആരോഗ്യ മേഖലയിലെ ആയുഷ്മാൻ ഭാരത് പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികൾ ഇന്ന് നിലവിൽ ഉണ്ട്.
നിർഭാഗ്യവശാൽ കേരളത്തിൽ ഇതിൽ പലതും നടപ്പാകുന്നില്ല എന്നത് ഒരു യാഥാർഥ്യം ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എയിംസ് കേരളത്തിൽ ആരംഭിക്കാൻ സ്ഥലം നൽകും എന്ന് നമ്മുടെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു എങ്കിലും കൃത്യമായ നടപടി ക്രമം ഇതുവരെ ആരംഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ധീർകവിക്ഷണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഉദാഹരണം ആണ് മുസ്ലീം വനിതകൾക്കായി നടപ്പാക്കിയ മുതലക് നിയമവും,സ്ത്രീ സംവരണ നിയമം,ആർട്ടിക്കിൾ 370 നിർത്തലാക്കിയത്ത് ഉൾപ്പടെ ഒട്ടനവധി പദ്ധതികൾ ഉണ്ട് എന്നും,
എന്നാൽ ഇതൊന്നും തന്നെ കേരളത്തിൽ ജനങ്ങൾക്ക് കൃത്യമായി പ്രയോജനപ്പെടുന്നില്ല എന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചു എന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഭാരതത്തിൽ നടപ്പാക്കിയ വിപ്ലവകരമായ നേട്ടമായ സാമ്പത്തിക മേഖലയിലെ ഡിജിറ്റൈലിസ്റ്റേഷനിൽ പോലും തള്ളിപ്പറഞ്ഞ ധനമന്ത്രി നമ്മുക്ക് ഉണ്ടായിരുന്നു എന്നും,അതെ മന്ത്രിയുടെ മുൻപിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകളിൽ ഭാരത്തിൽ വന്നു യുപിഐ സേവനം ഉപയോഗിക്കുന്നത് നമ്മൾ കണ്ടത് ആണ് എന്നും, ലോകം നമ്മളെ പ്രശംസിക്കുന്നത്ത് ഇവർ തന്നെ കണ്ടു എന്നും അദ്ദേഹം പറഞ്ഞു.
12വർഷം ഉണ്ടായ വികസനം എണ്ണമിട്ടുപറഞ്ഞാൽ തീരുന്നത് അല്ല എന്നും ,ഭാരത്തിലെ എല്ലാ മനുഷ്യർക്കും ഉപകാരപ്രദമായ ഒട്ടനവധി പദ്ധതികൾ ഇനിയും ഉണ്ടാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി സർക്കാരിന്റെ 12 വർഷത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര മന്ത്രിമാർ,എംപിമാർ മറ്റു ജനപ്രതിനിധികളും,നേതാക്കളും ഓരോ പ്രദേശങ്ങളും ജനങ്ങളുമായി സംഭർക്കും നടത്തുന്നു എന്നും കേരളത്തിലെ തൃശ്ശൂർ അടക്കം 6 ജില്ലയിൽ ഇ പ്രവർത്തനവുമായി പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷവാൻ ആണ് താൻ എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പദ്ധതികളെ കുറിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് സംസാരിച്ചു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു.മദ്യമേഖലാ ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ,
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അധ്യക്ഷയും കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയുമായ മിനർവ മോഹൻ,
എസ് രതീഷ്,ലാൽകൃഷ്ണ,
അഖിൽ രവീന്ദ്രൻ,സംസ്ഥാന സമിതി അംഗം നാരായണൻ നമ്പൂതിരി,ജില്ലാ ഉപാദ്ധ്യക്ഷൻ
അരുൺ മൂലേടം തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles