കോട്ടയം ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും : മോൻസ് ജോസഫ്

കോട്ടയം: ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ മുൻപിൽ കൊണ്ടു വരുവാൻ മുഖ്യ നേതൃത്വം വഹിക്കുമെന്ന് ജലവിഭവ -ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. കോട്ടയത്ത് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷക്കാലം ഭരണം നടത്തിയ ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളുടെ ഭാഗമായാണ് യുഡിഎഫിനെ ഇത്ര ഉജ്ജ്വല വിജയം നേടാനായത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുക യിൽ അധ്യക്ഷത വഹിച്ച യോഗം പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ പിസി തോമസ് എക്സ് എംപി ഉദ്ഘാടനം ചെയ്തു. പാർട്ടി സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എം പി മുഖ്യപ്രഭാഷണം നടത്തി . അഡ്വ.ഫ്രാൻസിസ് ജോർജ് എംപി, വിനു ജോബ് എംഎൽഎ കുര്യാക്കോസ് പടവൻ, മാഞ്ഞൂർ മോഹൻകുമാർ,വി ജെ ലാലി, അഡ്വ ചെറിയാൻ ചാക്കോ, സന്തോഷ് കാവുകാട്ട്,എ കെ ജോസഫ്, ബിനു ചെങ്ങളം,ജോസ് മോൻ മുണ്ടക്കൻ തോമസ് കുന്നപ്പള്ളി, അജിത്ത് മുതിരമല, മാത്തുക്കുട്ടി പ്ലാത്താനം, പോൾസൺ ജോസഫ്,മജു പുളിക്കൻ,സി വി തോമസുകുട്ടി, ആന്റണി തുപ്പലഞ്ഞി, സാബു ഒഴുങ്ങാലി തോമസ് ഉഴുന്നാലി, അനിൽ തയ്യിൽ, എബി എം പൊന്നാട്ട്, ഷൈജി ഓട്ടപ്പള്ളി, സാബു പീടിയേക്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കോട്ടയത്ത് കോടിമതയിൽ വാട്ടർ സല്യൂട്ട് നൽകിയാണ് പുതിയ ജല വിഭവ വകുപ്പ് മന്ത്രിയെ പൗരാവലി സ്വീകരിച്ചത്. പിസി തോമസ് എക്സ് എം പി, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ സന്തോഷ് കുമാർ, കോട്ടയം ജില്ലാ പ്രസിഡണ്ട് അഡ്വ ജയ്സൺ ജോസഫ്, ഒഴിവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാഞ്ഞൂർ മോഹൻകുമാർ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനു ജോർജ്, ബിനു ചെങ്ങളം,ജില്ല പഞ്ചായത്ത് അംഗം ആൻ മരിയ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വർഗീസ്,കുഞ്ഞു കളപ്പുര, പ്രിൻസ് കുഴിച്യാലി, സിബി കൊച്ചുപുര തുടങ്ങിയവർ നേതൃത്വം നൽകി.
മോൻസ് ജോസഫ് മന്ത്രിക്ക് കോടിമതലയിലും കേരള കോൺഗ്രസ് പാർട്ടി ആസ്ഥാനത്തും ഏറ്റുമാനൂർ, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കാണക്കാരി കോതനല്ലൂർ കുറുപ്പന്തറ മുട്ടിയറ, കടുത്തുരുത്തി ആപ്പാഞ്ചിറ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
അഡ്വ ജയ്സൺ ജോസഫ് കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ്

Advertisements

Hot Topics

Related Articles