രാവിലെ സ്ഥിരമായി പുക വലിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വലിയ ദൂഷ്യഫലങ്ങള്‍…

ആരോഗ്യത്തിന് ഹാനികരമാണെങ്കിലും, ഇന്നത്തെ കാലത്ത് പുരുഷന്മാർക്കൊപ്പം സ്ത്രീകളും പുകവലിക്കാറുണ്ട്. പുകവലിയ്ക്കുന്നവര്‍ക്ക് ചില പ്രത്യേക സമയങ്ങളില്‍ പുകവലിയ്ക്കാന്‍ താല്‍പര്യമേറും. പുകവലിയ്ക്കുന്നവര്‍ക്ക് ചില പ്രത്യേക സമയങ്ങളില്‍ പുകവലിയ്ക്കാന്‍ താല്‍പര്യമേറും. ഇതില്‍ ഒന്നാണ് രാവിലെയുള്ള സമയം. എന്നാല്‍ രാവിലെയുള്ള ഈ ശീലം വരുത്തുന്ന ദൂഷ്യഫലങ്ങള്‍ നിരവധിയാണ്. മറ്റേത് സമയത്തേക്കാളും ദോഷകരമാണ് രാവിലെയുള്ള പുകവലി എന്ന് പറയാം.

Advertisements

രാവിലെ എഴുന്നേറ്റ് അര മണിക്കൂറില്‍ പുകവലിയ്ക്കുന്നവര്‍ക്ക് മൗത്ത്, ലംഗ്‌സ് ക്യാന്‍സര്‍ സാധ്യതകള്‍ കൂടുതലാണെന്ന് റിസര്‍ച്ചുകള്‍ പറയുന്നു. ക്യാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജനുകളില്‍ പെടുന്ന എന്‍എന്‍കെ ഇതിലൂടെ കൂടുതല്‍ ഈ സമയത്ത് ശരീരത്തിനുള്ളില്‍ രൂപപ്പെടുന്നതാണ് കാരണം. ഇത് എഴുന്നേറ്റ് ആദ്യ അര മണിക്കൂറില്‍ പുക വലിയ്ക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് റിസര്‍ച്ച് ഫലങ്ങള്‍ തെളിയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രിയില്‍ പുകവലിയ്ക്കാത്തതിനാല്‍, അതായത് ഉറക്ക സമയത്ത് ഇടവേളയുണ്ടാകുന്നതിനാല്‍ ഉണരുമ്പോള്‍ ഇവരുടെ ശരീരത്തില്‍ നിക്കോട്ടിന്‍ തോത് കുറയുന്നു. ഇവരുടെ ന്യൂറോറിസപ്‌റ്റേഴ്‌സ് ഇതിനാല്‍ തന്നെ പുകവലിയ്ക്കാനുള്ള താല്‍പര്യം കൂടുതലുണ്ടാക്കുന്നു. ഇതാണ് ഈ ശീലമുള്ളവര്‍ക്ക് രാവിലെ ഒരു പുകയെടുത്താലേ ഉന്മേഷമുണ്ടാകൂയെന്ന തോന്നലും നല്‍കുന്നത്. പെന്‍ സ്റ്റേറ്റ് ബയോബിഹേവിയറല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സ്റ്റീവന്‍ ബ്രാന്‍സ്റ്റെറാണ് ഇത് സംബന്ധമായ റിസര്‍ച്ച് നടത്തിയത്. പുകവലി ശീലത്തില്‍ നിന്നും പൂര്‍ണമായി രക്ഷപ്പെടാന്‍ ചില വഴികളും അദ്ദേഹം നിര്‍ദേശിയ്ക്കുന്നു.

വീട്ടില്‍ പുകവലി ശീലമെങ്കില്‍ ഇത് വീട്ടില്‍ സൂക്ഷിയ്ക്കരുത്. ഇതുപോലെ ഓഫിസിലും. കാറിലോ ബൈക്കിലോ ഇവ സൂക്ഷിയ്ക്കാതിരിയ്ക്കുക. പുകവലിയ്ക്കുന്നവരുടെ കമ്പനിയില്‍ നിന്നും വിട്ടുനില്‍ക്കുകയെന്നത് ഒരു വഴിയാണ്. കാരണം ഇത് കാണുമ്പോള്‍ കൂടെച്ചേര്‍ന്ന് വലിയ്ക്കാന്‍ താല്‍പര്യം തോന്നുന്നത് സ്വാഭാവികമാണ്. ഓഫീസുകളിലും മറ്റും കൂട്ടം കൂടി നിന്ന് പുകവലിയ്ക്കുന്ന ഒരു പ്രത്യേക വിഭാഗം രൂപപ്പെടുന്നത് ഇത്തരം കാരണം കൂടി കൊണ്ടാണ്.

രാവിലെ ഉണര്‍ന്നാല്‍ പുകവലിയ്ക്കാനുളള താല്‍പര്യം വിട്ടുകിട്ടാന്‍ ആദ്യം ഒരു ഗ്ലാസ് വെളളം കുടിയ്ക്കുക. ഇത് ശരീരത്തില്‍ ജലാംശവും നല്‍കുന്നു. പുകവലി ശീലമുളളവര്‍ക്ക് ശരീരത്തില്‍ ജലാംശം കുറയാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, പുകവലിയ്ക്കാനുള്ള ത്വര അല്‍പം കുറയാനും ഇത് സഹായിക്കുന്നു. 

ഇതുപോലെ ഇത്തരം തോന്നലില്‍ നിന്നും രക്ഷപ്പെടാന്‍, ശ്രദ്ധ തിരിയാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യാം. വ്യായാമം ചെയ്യാം, ഇത് പുകവലിയ്ക്കാത്തതിലൂടെ ഉന്മേഷം ലഭിയ്ക്കുന്നില്ലെന്ന തോന്നല്‍ മാറ്റും. വ്യായാമത്തിലൂടെ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതാണ് കാരണം. പൂന്തോട്ടം പരിപാലിയ്ക്കുക, വായിക്കുക പോലുള്ള കാര്യങ്ങളില്‍ മുഴുകാം. ഇതും ഗുണം നല്‍കും.

Hot Topics

Related Articles