മുടിയൂർക്കര: ഭക്തിയും അച്ചടക്കവും ഒത്തുചേർന്ന കാഴ്ചയുമായി മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിലെ തിരുനാൾ പ്രദക്ഷിണം. തിരുനാളിന്റെ പ്രധാന ആകർഷണമായി മാതാവിന്റെ രൂപക്കൂട് വഹിച്ചത് ഇടവകയിലെ 35 വീട്ടമ്മമാരാണ്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ്, ഒരേ മനസ്സോടെ അവർ രൂപക്കൂടേന്തിയത് വിശ്വാസികൾക്ക് പുത്തൻ അനുഭവമായി.
തുടർച്ചയായി രണ്ടാം വർഷമാണ് പ്രദക്ഷിണത്തിൽ മാതാവിന്റെ രൂപം വഹിക്കാനുള്ള ചുമതല വീട്ടമ്മമാർ ഏറ്റെടുക്കുന്നത്.
സ്ത്രീ ശാക്തീകരണത്തിന്റെയും ഭക്തിയുടെയും മാതൃകയായി മാറിയ ഈ നീക്കം ജനശ്രദ്ധ പിടിച്ചുപറ്റി.
ഇടവക വികാരി ഫാ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ, ഫാ. ജസ്റ്റിൻ പുത്തൻപുരയിൽ, ഫാ. ജെന്നി കായംകുളത്തു ശ്ശേരി, ഫാ. മിഖായേൽ കിങ്ങണംചിറ എന്നിവരും തിരുനാൾ കമ്മിറ്റിയും ചേർന്നാണ് ഈ സവിശേഷമായ തീരുമാനമെടുത്തത്. വൈദികരുടെയും കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രദക്ഷിണം നടത്തിയത്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ തിരുനാൾ തിരു കർമ്മങ്ങളിൽ പങ്കെടുത്തു.


