മുട്ട് മാറ്റിവക്കൽ ശസ്ത്രക്രിയകൾക്ക് റോബോട്ടിക് സാങ്കേതികവിദ്യയുമായി ആസ്റ്റർ മെഡ്‌സിറ്റി

2500 സന്ധിമാറ്റിവക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്

കൊച്ചി 22-1-2023 : 2500 സന്ധിമാറ്റിവക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചതിന് പിന്നാലെ മുട്ട് മാറ്റിവക്കൽ ശസ്‌ത്രക്രിയകൾക്കായി ഹൈ പ്രിസിഷൻ ഓട്ടോമേറ്റഡ് ജോയിന്റ് റീപ്ലേസ്‌മെന്റ് റോബോട്ടിക് സാങ്കേതികവിദ്യ അവതരിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. മുൻ രാജ്യസഭാംഗവും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി റോബോട്ടിക് മെഷീന്റെ ഉദ്ഘാടനം നിർവഹിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“സാധാരണക്കാർക്ക് ഏറ്റവും നൂതനവും ഗുണമേന്മയുള്ളതുമായ ചികിത്സ വാഗ്ദാനം ചെയുന്ന ആശുപത്രിയാണ് ആസ്റ്റർ മെഡ്‌സിറ്റി. കഠിനമായ വേദനയുമായി ആസ്റ്റർ സന്ദർശിച്ച രോഗികൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും ഇവിടെ നിന്ന് പോകുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും, ഒരുപാടാളുകളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ആസ്റ്ററിന് കഴിഞ്ഞട്ടുണ്ടെന്നും ” ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് കൊണ്ട് സുരേഷ് ഗോപി പറഞ്ഞു. “സാമ്പ്രദായിക സാങ്കേതിക വിദ്യകളേക്കാൾ കൂടുതൽ കൃത്യതയോടെയും വഴക്കത്തോടെയും സങ്കീർണ്ണമായ നടപടിക്രമങ്ങൾ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിക്കുന്ന നൂതനമായ ജോയിന്റ് റീപ്ലേസ്‌മെന്റ് മെഷീൻ ഉദ്ഘാടനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുട്ട് വേദനയ്ക്ക് പരമ്പരാഗതമായ ചികിത്സാരീതികൾ ഫലം കാണാത്ത സാഹചര്യങ്ങളിലാണ് മുട്ട് മാറ്റിവക്കൽ ശസ്ത്രക്രിയകൾ നിർദ്ദേശിക്കപ്പെടുന്നത്. ഇതുവഴി തേയ്മാനം ബാധിച്ച സന്ധി മാറ്റി പുതിയ പ്രതലങ്ങൾ സന്ധിയിൽ ഘടിപ്പിക്കുന്നു. വെർച്വൽ മോഡൽ ഉപയോഗിച്ച് അസ്ഥി മുറിക്കുന്നതിനും കാൽമുട്ടിലെ ഭാഗങ്ങൾ മാറ്റിവെക്കുന്നതിനും ശസ്ത്രക്രിയാ വിദഗ്ധൻ ഒരു റോബോട്ടിക് കരം ഉപയോഗിക്കുന്നു.

റോബോട്ടിക് ശസ്ത്രക്രിയയുടെ സഹായത്തോടെ ഡോക്ടർമാർക്ക് 3ഡി ഇമേജുകൾ ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടത്തുവാൻ സാധിക്കും. ഏറ്റവും നൂതനവും മിനിമലി അക്സസ്സുള്ള റോബോട്ടിക് സൗകര്യങ്ങൾ മുട്ട് മാറ്റിവക്കൽ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്നത് വഴി രോഗിയുടെ വേഗതയാർന്ന സുഖപ്പെടലിന് ഇത് സഹായകരമാകും.

“ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ, കാർട്ടിലേജിലേക്കുള്ള മരുന്നുകൾ, കുത്തിവയ്‌പ്പുകൾ, ഫിസിക്കൽ തെറാപ്പി മുതലായ പരമ്പരാഗത ചികിത്സാരീതികൾ പരാജയപ്പെട്ടാൽ മുട്ട് മാറ്റിവക്കൽ ശസ്ത്രക്രിയയാണ് അവസാന മാർഗ്ഗം. കാൽ മുട്ട് മാറ്റിവക്കൽ ശസ്ത്രക്രിയയിൽ റോബോട്ടിന്റെ ഉപയോഗം വിപ്ലവാത്മകമായ നീക്കമാണ് കൊണ്ടുവന്നിരിക്കുന്നത് ഇത് രോഗിക്ക് ഏറ്റവും അനുകൂലമായ ശസ്ത്രക്രിയാ ഫലം നൽകുന്നതിനും ബാലൻസിംഗിനും 100 ശതമാനം കൃത്യത ഉറപ്പാക്കുമെന്ന് , ”ആസ്റ്റർ മെഡ്സിറ്റിയിലെ ഓർത്തോപീഡിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. വിജയ മോഹൻ പറഞ്ഞു.

” ഗുണനിലവാരമുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങളും,മികച്ച നഴ്സിങ് പരിചരണവും ജനങ്ങൾക് ഉറപ്പ് വരുത്തുവാൻ ആസ്റ്റർ ഹോസ്പ്പിറ്റൽസ് എന്നും മുന്നിലാണ്. റോബോട്ടിക് ശസ്ത്രക്രിയയിൽ പരിചയ സമ്പന്നരായ ഡോക്ടർമാർ മുഖേന ജനങ്ങൾക് താങ്ങാനാവുന്ന നിരക്കിൽ ആസ്റ്റർ ഹോസ്പ്പിറ്റൽസ് ചികിത്സ വാഗ്ദാനം ചെയ്യുമെന്നും” ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള-തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ വ്യക്തമാക്കി

ഫർഹാൻ യാസിൻ, കേരള, തമിഴ്നാട്, റീജിയണൽ ഡയറക്ടർ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഡോ. ടി ആർ ജോൺ – സീനിയർ കൺസൾട്ടന്റ് – സൈക്യാട്രി, മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ- ആസ്റ്റർ മെഡ്സിറ്റി, ഡോ. വിജയ് മോഹൻ എസ്-സീനിയർ കൺസൾട്ടന്റ് – ഓർത്തോപീഡിക് സർജറി, ആസ്റ്റർ മെഡ്സിറ്റി, ജയേഷ് വി നായർ – ഓപ്പറേഷൻസ് ഹെഡ് – എന്നിവർ ആസ്റ്റർ മെഡ്‌സിറ്റിയിലെ നോളജ് ഹബ്ബിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : ചിത്രത്തിൽ ടി ആർ ജോൺ- ആസ്റ്റർ മെഡ്‌സിറ്റി സീനിയർ കൺസൽട്ടൻറ് സൈക്യാട്രി, ഫർഹാൻ യാസിൻ ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ-തമിഴ്നാട് റീജിയണൽ ഡയറക്ടർ, മുൻ രാജ്യസഭാംഗവും, ചലച്ചിത്രനടനുമായ സുരേഷ് ഗോപി, ഓപ്പറേഷൻസ് ഹെഡ് – ജയേഷ് വി നായർ, സീനിയർ കൺസൽട്ടൻറ് ഓർത്തോപീഡിക് സർജറി- വിജയ് മോഹൻ- എൻ ഐ എ മേധാവി ഷൗക്കത്തലി ഐ പി എസ് എന്നിവർ.

Hot Topics

Related Articles