നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവം: ജനുവരി 24 ന് ദേശതാലപ്പൊലി; കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു 

കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 113-ാം തിരുവുത്സവത്തോടനുബന്ധിച്ച് ജനുവരി 24 ന് നടത്തപ്പെടുന്ന വടക്കൻ മേഖല ദേശതാലപ്പൊലി ഘോഷയാത്ര വിജയിപ്പിക്കുന്നതിനും തിരുവുത്സവ ദിനങ്ങളിൽ കൂടുതൽ വനിതകളുടെ പങ്കാളിത്തം ഉണ്ടാകുന്നതിനും വടക്കൻ മേഖല വനിതാ കോർഡിനേഷൻ കമ്മിറ്റി മേഖലയിലെ 27 ശാഖകളിലെ വനിതാ സംഘം യൂണിറ്റ് ഭാരവാഹികളുടെ സംയുക്ത യോഗം 3000-ാം നമ്പർ നട്ടാശ്ശേരി ശാഖാ ഹാളിൽ ചേർന്നു. വനിതാസംഘം യൂണിയൻ പ്രസിഡൻ്റ് ഇന്ദിരാ രാജപ്പൻ അധ്യക്ഷത വഹിച്ചു. മേഖലാ ചെയർമാൻ ജിജിമോൻ ഇല്ലിച്ചിറ ഉദ്ഘാടനം ചെയ്തു. തിരുവുത്സവ പരിപാടികളും വടക്കൻ മേഖല ദേശതാലപ്പൊലി സംബന്ധിച്ചും മേഖലാ ജനറൽ കൺവീനർ ജയൻ പള്ളിപ്പുറം വിശദീകരിച്ചു. വടക്കൻ മേഖലാ ഭാരവാഹികളായ സർവ്വശ്രീ.സജികുമാർ മാന്നാനം,സജി ഏറ്റുമാനൂർ, സാബു ചെല്ലപ്പൻ തെള്ളകം, ഷിബു ഭാസ്കർ മാടപ്പാട്, അഭിലാഷ് നട്ടാശ്ശേരി, രജനി ജയൻ കുറുമള്ളൂർ, അമ്പിളി ഷിബു എന്നിവർ സംസാരിച്ചു. വനിതാ സംഘം വടക്കൻ മേഖല കോർഡിനേഷൻ ചെയർപേഴ്സൺ പ്രസന്ന വിശ്വനാഥൻ സ്വാഗതവും നട്ടാശ്ശേരി ശാഖാ പ്രസിഡന്റ് എൻ.എം. അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. 

Advertisements

Hot Topics

Related Articles